തുമ്പപൂക്കൾ ചിത്രപ്രദർശനംതുടങ്ങി

തുമ്പപൂക്കൾ ചിത്രപ്രദർശനംതുടങ്ങി
തുമ്പപൂക്കൾ ചിത്രപ്രദർശനംതുടങ്ങി
Share  
2025 Sep 01, 11:37 PM
AJMI1
AJMI
AJMI
AJMI
MANNAN

തുമ്പപൂക്കൾ ചിത്രപ്രദർശനംതുടങ്ങി


തിരുവങ്ങാട്: സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി ഒരുക്കിയ തുമ്പപ്പൂക്കൾ കുട്ടികളുടെ പ്രദർശനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

ചിത്രകലാരംഗത്ത് കുട്ടികളുടെ മത്സരം നടത്തുക എന്നത് നല്ല കാര്യമായി കാണുന്നില്ലെന്നും മത്സരം എന്നത് കുട്ടി നിർബന്ധത്തിനും ഉൽക്കണ്ഠയ്ക്കും ഇടയിൽ പെടുക എന്നതാണെന്നുംമത്സരം വിധികർത്താക്കൾ തമ്മിലും രക്ഷിതാക്കൾ തമ്മിലുമായി തീരുകയാണെന്നും അതിൽ നിന്നും വ്യത്യസ്തമായി കുട്ടികൾ വരച്ച ചിത്രങ്ങൾ ഒരുമിച്ച് ഒരിടത്ത് പ്രദർശിപ്പിക്കുക എന്ന സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയുടെ ഈ സംരംഭം ഏറെ ശ്ലാഘനീയമാണെന്നും  എബി എൻ ജോസഫ് പറഞ്ഞു.സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തതയാർന്നതും ശ്രദ്ധേയമായതു

മായ പരിപാടികളാണ്സ്പോർട്ടിങ്ങ് യൂത്ത്സിൻ്റെ പ്രത്യേകതയെന്ന് ചടങ്ങിൽ സംസാരിച്ച ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകന്ദൻ മഠത്തിൽ പറഞ്ഞു.

സമീപ ജില്ലകളിൽ നിന്നടക്കം അറുപതിലധികം കുട്ടികളുടെ രചനകൾ ഒന്നിച്ചു സ്വരൂപിക്കാനായി എന്നത് വലിയൊരു കാര്യമാണെന്നും സ്വന്തം ചിത്രം ലളിതകലാ അക്കാദമിയുടെ ആർട്ട് ഗ്യാലറി ചുവരുകളിൽ പ്രദർശിപ്പിച്ചത് കാണാനാവുന്നു എന്നത് കുട്ടികൾക്കുംനല്ലൊരുഅനുഭവവും പ്രോത്സാഹനവും നൽകുന്നതാണെന്ന് കേരള സ്ക്കൂൾ ഓഫ് ആർട്സ് പ്രിൻസിപ്പാൾ പൊന്മണി തോമസ് പറഞ്ഞു.

പ്രദർശനത്തിൽ ഒന്നാം ക്ലാസുകാരിയായകനിവിതളിൻ്റെ ചിത്രവും ഇതേ ഗാലറിയിൽ മ്യൂറൽ ചിത്രങ്ങളുടെ പ്രദർശനം നടത്തിയ അയനസുഹാസിൻ്റെ ചിത്രവും ഉൾപ്പെടുന്നു എന്നതും പ്രത്യേകതയാണ്. തുമ്പപ്പൂക്കൾ പേര് നിർദ്ദേശിച്ച അന്വൈദിക അശോകിന് എബി എൻ ജോസഫ് ലൈബ്രറിയുടെ ഉപഹാരം സമ്മാനിച്ചു.

സി. അശോക് കുമാർ അധ്യക്ഷത വഹിച്ചു ലൈബ്രറി സെക്രട്ടറി സീതാനാഥ് സ്വാഗതവും ലൈബ്രേറിയൻ കെ.വി. ജലജ നന്ദിയും പറഞ്ഞു. സമീപ ജില്ലകളിൽ നിന്നടക്കമുള്ള 58 കുട്ടികളുടെ ചിത്രങ്ങളാണ്

പ്രദർശനത്തിലുള്ളത്.

പ്രദർശനം സപ്തമ്പർ 3 ന് അവസാനിക്കും.

whatsapp-image-2025-09-01-at-22.19.22_dd9433fa

ചിത്രപ്രദർശനം നോക്കിക്കാണുന്നു


whatsapp-image-2025-09-01-at-22.20.51_2e35220c

അൻവിത രാജേഷ് നിര്യാതയായി


മാഹി: പാറാലിലെ രയരോത്ത് അൻവിത രാജേഷ് (18) ബാംഗ്ളൂരുവിൽ നിര്യാതയായി. ബാംഗ് ളുരുവിലെ ക്രൈസ്റ്റ് യുണിവേർസിറ്റി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. പാനൂരിലെ രാജേഷ് - വിനി ദമ്പതികളുടെ മകളാണ്.

സഹോദരൻ: അർജുൻ രാജേഷ് (ആറാം തരം വിദ്യാർത്ഥിനി)

 ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ചെമ്പ്ര പാറാലിലെ രയരോത്ത് വിജയൻ മാസ്റ്റരുടേയും, ചാലക്കരയിലെ സായ് വിന്റെ പറമ്പത്ത് അനിത ടീച്ചറുടേയും പേരക്കുട്ടിയാണ്.

സംസ്ക്കാരം രണ്ടിന് ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് പാനൂർ ഗുരുസന്നിധിക്കടുത്ത് വൈറ്റ് ഹൗസിൽ നടക്കും.


whatsapp-image-2025-09-01-at-22.21.29_1e9ce81e

കൃഷി ഭവൻ ഓണച്ചന്ത തുടങ്ങി


മാഹി:അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ ഓണ സമൃദധി പച്ചക്കറി ചന്ത ഗ്രാമപഞ്ചായ

ത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ചന്ത നാലിന് സമാപിക്കും. നാടൻ പച്ചക്കറികൾ ലഭ്യമാക്കും. വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.അനുഷ ആനന്ദ സദനം, റഹീം പുഴക്കൽ പറമ്പത്ത്, സി എച്ച് സജീവൻ , പി ബാബുരാജ്, കെ കെ ജയചന്ദ്രൻ . പി പി ശ്രീ ധരൻ , കവിത അനിൽകുമാർ , പ്രദീപ് ചോമ്പാല, മോനാച്ചി ഭാസ്ക്കരൻ , കെ എ സുരേന്ദ്രൻ , മുസ്തഫ പള്ളിയത്ത്, ഇ ടി കെ പ്രഭാകരൻ , കൃഷി ഓഫീസർ പി എസ് സ്വരൂപ് 'എന്നിവർ സംസാരിച്ചു. 


ചിത്രവിവരണം: അഴിയൂർ കൃഷി ഭവൻ ഓണം പച്ചക്കറിചന്ത പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-09-01-at-22.21.56_012f28ea

എം എ മഹഹ്മുദ് അനുസ്മരണ സമ്മേളനം 



മാഹി: മുസ്ലിം ലീഗിൻ്റെയും യുഡിഎഫിൻ്റെയും നേതാ വായിരുന്ന എം.എ മഹഹ്മുദിൻ്റ വേർപാടിൽ മാഹിറിജ്യനൽ ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ മാഹി സർവിസ് ബേങ്ക് ഓഡിറോറിയത്തിൽ അനുസ്മരണ സമ്മേളനം നടന്നു. എംപി അഹമ്മദ് ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം രമേഷ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു.

കെ. മോഹനൻ, അഡ്വ : കെഎ ലത്തീഫ്,.പി.പി.വിനോദൻ , ആവോലം ബഷിർ സത്യൻ കേളോത്ത് പി ടി കെ റഷിദ്, കെ.ഹരിന്ദ്രൻ, ശോഭ പി.ടി.സി,പി യുസഫ്, ആഷാ ലത, ഏ വി ഇസ്മയിൽ 'ഷറഫുദിൻ മാസ്റ്റർ സംസാരിച്ചു. നളനി ചാത്തു, കെ.പി.രജിലേഷ് കെ.പി.ശ്രീജേഷ് പള്ളൂർ,

 ഇസ്മയിൽ ചങ്ങരോത്ത്, ഷാജു കാനം, വിജയൻ വളവിൽ ,റഹ്ദാദ് മൂഴിക്കര, സർഫാസ് ചുടി കോട്ട,ഷമിൽ കാസിം,

അംസിർ, കെ.സി മജിദ്.കെവി കെ റഫിക്ക്, നിസാർ പന്തക്കൽ ,ന സിമ മുസ്തഫ നേതൃത്വം നൽകി,


ചിത്ര വിവരണം : എം എ മഹഹ്മുദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു,

whatsapp-image-2025-09-01-at-22.22.43_2437eabd

ദേശീയപാതാ യാത്രാ ക്ലേശത്തിന് പരിഹാരം കാണണം


മാഹി.കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ജനങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം വേണമെന്നും അതിനു പുതിയ പാസഞ്ചർ ട്രെയിൽ അനുവദിക്കണമെന്നു എൻസിപി (എസ്) തലശ്ശേരി ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ബ്ലോക്ക് കൺവെൻഷൻ എൻ.സി.പി.എസ്. ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു. കെ.വിനയരാജ്, കെ.വി.രജീഷ്, എഫ്.എം. ഫൈസൽ, പി.സന്ധ്യാ സുകുമാരാൻ, എം.സുരേഷ് ബാബു,വി.എൻ. വത്സരാജ്, പി.കെ.രാഗേഷൻ, കെ.പി.വത്സരാജൻ, രജിന പ്രവീൺ സംസാരിച്ചു.


ചിത്രവിവരണം: ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ ഉദ്ഘാടനം ചെയ്തു,


whatsapp-image-2025-09-01-at-22.23.04_a61b36bd

വിശ്വകർമ്മസംഘം ഓണാഘോഷം നടത്തി


ന്യൂ മാഹി :വിശ്വകർമ്മ സംഘം ഓണാഘോഷം നടത്തി 

 പ്രസിഡന്റ്‌ എ.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ മാഹിഎംഎൽ എ . രമേശ്‌ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. നിർവഹിച്ചു.പൊതു പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഓണാക്കിറ്റ് വിതരണവുമുണ്ടായി. രംഗീഷ് കടവത്ത് ബോധവത്കരണ ക്ലാസ്സെടുത്തു. സെക്രട്ടറി കെ.പി. സജീഷ്. സ്വാഗതവും വനിത വിഭാഗം പ്രസിഡന്റ്‌ സുനില സുരേന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-09-01-at-22.23.45_002deebe

നബീസു നിര്യാതയായി

മാഹി: പന്തക്കൽ പന്താ ക്കാടത്ത് ഹൗസിലെ നബീസു (80)നിര്യാതയായി. സഹോദരങ്ങൾ: റസാഖ്, പരേതരായ കുഞ്ഞിപ്പാത്തു, ആബൂട്ടി, മൊയ്തു, ഹംസ


whatsapp-image-2025-09-01-at-22.24.43_041ca41b_1756750671

ഓണസമൃദ്ധി 2025 - ന്യൂ മാഹി കൃഷിഭവൻ ഓണച്ചന്ത സംഘടിപ്പിച്ചു

ന്യൂ മാഹി കൃഷിഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി 2025 എന്ന പേരിൽ പഞ്ചായത്ത് ഓഫീസിന് സമീപം ഓണച്ചന്ത സംഘടിപ്പിച്ചു.

 കർഷകരിൽ നിന്ന് നേരിട്ട് മാർക്കറ്റ് വിലയേക്കാൾ 10% അധികം വില നൽകി സംഭരിച്ച പച്ചക്കറികൾ മാർക്കറ്റ് വിലയേക്കാൾ 30 ശതമാനം വില കുറച്ചാണ് ഓണച്ചന്ത വഴി വില്പന നടത്തുന്നത്.

 ഉത്സവ സീസണിൽ അനിയന്ത്രിതമായി ഉണ്ടാകുന്ന വിലക്കയറ്റത്തെ നേരിടുന്നതിനും കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിക്കുന്നത്.


 ഓണച്ചന്ത ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ ആദ്യ വില്പന നടത്തി. വാർഡ് മെമ്പർ ടി.എച്ച്. അസ്‌ലം ആശംസ നേർന്നു.

 കൃഷി ഓഫീസർ ടി.ആർ. രാഹുൽ സ്വാഗതാവും കൃഷി അസിസ്റ്റൻ്റ് എം.വി. ബൈജു നന്ദിയും പറഞ്ഞു.


പഞ്ചായത്ത് സെക്രട്ടറി കെ.എ. ലസിത, അസിസ്റ്റൻ്റ് സെക്രട്ടറി എം. അനിൽകുമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കെ.പി. ലീല, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു

whatsapp-image-2025-09-01-at-22.29.17_2f66c28c

കെ.വി. ബാലൻ നിര്യാതനായി.

മാഹി: പള്ളൂർ വയൽ പോസ്റ്റ്‌ ഓഫീസിനു സമീപം KVR ഹൗസിൽ കെ വി ബാലൻ (90)നിര്യാതനായി.

പരേതരായ കൃഷ്ണൻ - മാതു ദമ്പതികളുടെ മകനാണ്.

ഭാര്യ :പി എം ദേവകി.

മക്കൾ: ഗണേശൻ, സജിത, ശ്രീദേവി പരേതയായ അജിത.

മരുമക്കൾ: പുരുഷോത്തമൻ, ശശി, സജിത, പരേതനായ രവി.

സംസ്‍കാരം ഇന്ന് (സെപ്റ്റംബർ 2) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ


whatsapp-image-2025-09-01-at-23.01.57_a3ccc68a

ബി.ജെ.പി.പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.


മാഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ പരേതയായ അമ്മയ്ക്കുമെതിരെ ബിഹാറിലെ ദർഭംഗയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നടത്തിയ അധിക്ഷേപകരമായ പരാമർശനത്തിന് എതിരെ ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

മൂലക്കടവ്, പള്ളൂർ, മാഹി എന്നീ സ്ഥലങ്ങളിലാണ് പന്തം കൊളുത്തി പ്രകടനംനടത്തിയത്.


 മണ്ഡലം പ്രസിഡന്റ്‌ പ്രബീഷ് കുമാർ, സെക്രട്ടറി മഗ്‌നീഷ് മഠത്തിൽ,, കെ എം ത്രിജേഷ് ,

ലദീപ് ഇടയിൽ പീടിക, ജയചന്ദ്രൻ ചെമ്പ്ര,ദിനേശൻ അംഗവളപ്പിൽ,സുധീർ കരുണൻ, അർച്ചന അശോക്, രജിത കെ പി, വി എം മധു, ചന്ദ്രൻ, വിജീഷ്, മനോജ്‌ കെ പി എന്നിവർ വിവിധ കേന്ദ്രങ്ങങ്ങളിലെ പ്രകടനത്തിന് നേതൃത്വം നൽകി.


res-mahe

മാഹിയിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്.... ഇടനിലക്കാരില്ലാതെ

ചാലക്കരയ്ക്കും പള്ളൂരിനുമിടയിൽ ദേശീയപാതയിൽനിന്നും ,കുറ്റിയാടി തലശ്ശേരിറോഡിൽനിന്നും അര കിലോമീറ്റർ അകലെയുള്ള വീടും വീടിനോട് ചേർന്ന 19 .5 സെൻറ് സ്‌ഥലവും വിൽപ്പനയ്ക്ക്.

15 വർഷങ്ങൾക്ക് മുൻപ് 2250 സ്‌ക്വയർ വിസ്‌തൃതിയിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളടങ്ങിയ വീട് . മുകളിലും താഴെയുമായിവിശാലമായ 5 കിടപ്പുമുറികൾ മറ്റ് അനുബന്ധ സൗകര്യങ്ങളും കാർപോർച്ചും മുറ്റവും എല്ലാം ചേർന്നത് വിൽപ്പനയ്ക്ക് .ആവശ്യക്കാർ ഇടനിലക്കാരില്ലാതെ +919446262229 എന്ന വാർട്സ്ആപ്പ് നമ്പറിൽ

ബന്ധപ്പെടുക 

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI