പൊള്ളും വിലയിൽ പൊന്ന്

പൊള്ളും വിലയിൽ പൊന്ന്
പൊള്ളും വിലയിൽ പൊന്ന്
Share  
2025 Sep 01, 09:04 AM
AJMI1
AJMI
AJMI
AJMI
MANNAN

കൊച്ചി: കല്യാണവിപണി സജീവമാകുന്നതിനിടയിൽ പുതിയ റെക്കോഡിലേക്ക് കുതിച്ച് സംസ്ഥാനത്തെ സ്വർണവില. ശനിയാഴ്ച്‌ച പവന് 1,200 രൂപ കൂടി 76,960 രൂപയിലെത്തി. ഗ്രാമിന് 150 രൂപ കൂടി 9,620 രൂപയുമായി. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഓഗസ്റ്റ് ഒന്നിന് പവൻ വില 73,200 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നിലവിലെ നിരക്കിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ആഭരണമായി വാങ്ങണമെങ്കിൽ 83,500 രൂപ നൽകേണ്ടിവരും.


ഓണത്തിന് റെക്കോഡ് വിലയിലാണെങ്കിൽ ദീപാവലിക്ക് സ്വർണവില പവന് 80,000 രൂപ കടക്കുമെന്നാണ് വിപണി വിലയിരുത്തുന്നത്.


വെള്ളിയാഴ്‌ചയും പവന് 520 രൂപ വർധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ പവന് 2,520 രൂപയുടെ വർധനയാണുണ്ടായത്. 18 കാരറ്റ് സ്വർണത്തിന് പവന് 63,160 രൂപയാണ് വില. വെള്ളി വിലയും ഉയർന്ന നിരക്കിലാണ്. ഗ്രാമിന് ഒരു രൂപ കൂടി 128 രൂപയായി.


യുഎസ് കേന്ദ്രബാങ്കിനുമേൽ കൈകടത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങൾ അന്താരാഷ്ട്രതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഫെഡറൽ റിസർവിൻ്റെ ഗവർണറായിരുന്ന ലീസ കുക്കിനെ ട്രംപ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. കൂടാതെ രൂപയുടെ തകർച്ച, യുഎസിൽ അടിസ്ഥാന പലിശ നിരക്ക് കുറയാനുള്ള സാധ്യത, (ട്രംപിന്റെ താരിഫ്, ഓൺലൈൻ ട്രേഡിങ്ങിൽ വൻ നിക്ഷേപം നടത്തിയവർ ലാഭം എടുക്കാതെ മുന്നോട്ടുനീങ്ങുന്നത് എന്നീ കാരണങ്ങളും സ്വർണവിലയ്ക്ക് കുതിപ്പേകുന്നു. ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് ശനിയാഴ്ച്‌ച

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI