
വടകര: വിദ്വേഷത്തിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയം നമ്മുടെരാജ്യത്തിൻ്റെ നവോത്ഥാന മൂല്യങ്ങൾക്കും സ്വാതന്ത്ര്യസമരധാതുക്കൾക്കും കനത്ത വെല്ലുവിളികളുയർത്തുന്ന വർത്തമാനകാലത്ത് മഹാത്മാ ഗാന്ധിയുടെ ജീവിതദർശനങ്ങൾ അനുദിനം പ്രസക്തമായി മാറുകയാണെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു.
വടകരയിൽ നടക്കുന്ന ഗാന്ധി ഫെസ്റ്റിൻ്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനീതികൾക്കെതിരേയുള്ള പ്രതിരോധങ്ങൾക്ക് മാനവികതയുടെയും ധാർമികതയുടെയും കവചമൊരുക്കി എന്നതാണ് ഗാന്ധിജിയെ എക്കാലത്തും പ്രസക്തനാക്കി മാറ്റുന്നത്. ദണ്ഡി കടപ്പുറത്ത് ഉപ്പുകുറുക്കി ഇന്ത്യൻ ജനതയെ സാമ്രാജ്യത്വവിരുദ്ധ സമരത്തിൻ്റെ പുതു മാനങ്ങളിലേക്ക് ഉണർത്തിയ ഗാന്ധിജിയുടെ സമര മാർഗങ്ങൾ ലോകചരിത്രത്തിൽ സമാനതകളില്ലാത്ത വിപ്ലവമായിരുന്നു.
വടകര ഗാന്ധിയന്മാരുടെ നാടാണ്. അദ്ദേഹത്തിന്റെ സ്വാധീനം ഏറ്റവുമധികം ചെലുത്തിയ ദേശങ്ങളിൽ ഒന്നാണ് വടകര, ഗാന്ധിയൻ ആദർശങ്ങൾ പിൻപറ്റുന്ന മഹാമനുഷ്യർ ഇപ്പോഴും ഇവിടെ ഉണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ മനയത്ത് ചന്ദ്രൻ അധ്യക്ഷനായി. ഗാന്ധി ഫെസ്റ്റ് ഡയറക്‌ടർ പി. ഹരീന്ദ്രനാഥ്, വി.ടി. മുരളി, എം.കെ. ഭാസ്ക്‌കരൻ, ഇ. നാരായണൻനായർ, സോമൻ മുതുവന, ടി. രാജൻ, പുറന്തോടത്ത് സുകുമാരൻ, വിജയരാഘവൻ, പി.കെ. രാമചന്ദ്രൻ, പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group