
കൊച്ചി: പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് കരാര്‍ കമ്പനി. കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കി. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ ഒമ്പത് വരെ പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ടോള്‍ പിരിവ് പുനഃരാരംഭിക്കുമ്പോള്‍ കൂടിയ നിരക്കായിരിക്കും ഈടാക്കുക. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോള്‍ തടഞ്ഞിരിക്കുന്നത്.
പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുക. ഈ വര്‍ഷത്തെ പുതുക്കിയ നിരക്കനുസരിച്ച് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ചുരൂപ മുതല്‍ 15 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാന്‍ ഇനി 95 രൂപയാകും, നേരത്തെ 90 രൂപയായിരുന്നു. ദിവസം ഒന്നില്‍കൂടുതല്‍ യാത്രയ്ക്ക് 140 രൂപ എന്നതില്‍ മാറ്റമില്ല.
ചെറുകിട വാണിജ്യ വാഹനങ്ങള്‍ - 165, ഒന്നില്‍ കൂടൂതല്‍ യാത്രകള്‍ക്ക് 245. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 495. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 530, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 795.
ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളും കരാര്‍ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെ ആണ് വീണ്ടും ടോള്‍ വര്‍ധന. പുതിയ അടിപ്പാതകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനം ഒരുക്കിയിരുന്നില്ല. ഇത് സര്‍വീസ് റോഡുകളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് കാരണമായിരുന്നു.
പിന്നാലെയാണ് ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്. അതേസമയം, അടിപ്പാതകളുടെ നിര്‍മാണം നടത്തിയത് മറ്റൊരു കമ്പനിക്കാരാണ് എന്നാണ് ജിഐപിഎല്ലിന്റെ വാദം. അതുകൊണ്ടുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം തങ്ങളല്ല എന്ന നിലപാടിലാണ് ജിഐപിഎല്‍.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group