അമേരിക്കൻ ഇറക്കുമതി തീരുവയുടെ ആഘാതത്തിൽ മത്സ്യമേഖല

അമേരിക്കൻ ഇറക്കുമതി തീരുവയുടെ ആഘാതത്തിൽ മത്സ്യമേഖല
അമേരിക്കൻ ഇറക്കുമതി തീരുവയുടെ ആഘാതത്തിൽ മത്സ്യമേഖല
Share  
2025 Aug 31, 10:07 AM
AJMI1
AJMI
AJMI
AJMI
MANNAN

കൊല്ലം: അമേരിക്കൻ ഇറക്കുമതി തീരുവയിൽ വൻ വർധന ഏർപ്പെടുത്തിയത് മത്സ്യബന്ധനമേഖലയെയും ആശങ്കയിലാഴ്ത്തി. കയറ്റുമതി ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞു തുടങ്ങിയിരിക്കുകയാണ്, കട്ടിൽ ഫിഷ് അഥവാ പേക്കണവയ്ക്ക് കിലോ 400 രൂപയുണ്ടായിരുന്നത് 350-340 ആയി കുറഞ്ഞു. 300-320 രൂപ വിലയുണ്ടായിരുന്ന ഒക്ടോപ്പസിന് 230-240 ആയി കുറഞ്ഞു.


നേരത്തേ ചെമ്മീനായിരുന്നു അമേരിക്കയിലേക്ക് ഏറെ കയറ്റുമതി ചെയ്തിരുന്ന ഉത്പന്നം. എന്നാൽ കടലാമകൾ കുടുങ്ങാതിരിക്കാൻ ടർട്ടിൽ എക്‌സ്‌ക്‌ളൂഡാർ ഡിവൈസ് പിടിപ്പിക്കാത്തതിനാൽ ചെമ്മീൻ കയറ്റുമതിയിൽ 2019 മുതൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. വളർത്തുചെമ്മിനുകളായ വനാമി, ടൈഗർ ഇനങ്ങൾ മാത്രമാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇതുകൂടാതെ ഒക്ടോപ്പസും കട്ടിൽ ഫിഷുമാണ് ഇപ്പോൾ പ്രധാനമായും കയറ്റുമതി ചെയ്യുന്നതെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പീറ്റർ മത്യാസ് പറഞ്ഞു. അമേരിക്ക നയം പ്രഖ്യാപിച്ചതോടെ കയറ്റുമതി കമ്പനികൾ ചരക്ക് എടുക്കുന്നത് കുറച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


പകരം മാർക്കറ്റ് കണ്ടെത്തിയാലും അമേരിക്കൻ മാർക്കറ്റ് പോലെ വരില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ആഭ്യന്തരവിപണിയിൽ മത്സ്യഉത്‌പന്നങ്ങൾ വിറ്റഴിക്കാനുള്ള സംവിധാനം ഉണ്ടാക്കിയാൽ രാജ്യത്തിനകത്ത് ഗുണകരമാകും. കണവപോലെ പ്രോട്ടീൻ ധാരാളമുള്ള രുചിയുമുള്ള മത്സ്യങ്ങളടക്കം ഇവിടത്തെ ആഭ്യന്തരവിപണിയിൽ വിറ്റഴിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ഫ്രീസർ അടങ്ങിയ ചരക്കുതീവണ്ടികൾ വേണം. അതത് സ്റ്റേറ്റിലെത്തിയാൽ സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജ് സൗകര്യം വേണം. അങ്ങനെവരുമ്പോൾ ഇവിടെനിന്നുള്ള ഉത്പന്നങ്ങൾ കശ്‌മീർവരെ എത്തിച്ച് വിപണനം ചെയ്യാൻ സാധിക്കുമെന്ന് മത്സ്യബന്ധനമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI