വോട്ട് കവർച്ചയ്ക്കെതിരേ രാജ്യവ്യാപക മുന്നേറ്റമുണ്ടാകും -രാഹുൽഗാന്ധി

വോട്ട് കവർച്ചയ്ക്കെതിരേ രാജ്യവ്യാപക മുന്നേറ്റമുണ്ടാകും -രാഹുൽഗാന്ധി
വോട്ട് കവർച്ചയ്ക്കെതിരേ രാജ്യവ്യാപക മുന്നേറ്റമുണ്ടാകും -രാഹുൽഗാന്ധി
Share  
2025 Aug 31, 10:02 AM
AJMI1
AJMI
AJMI
AJMI
MANNAN

ന്യൂഡൽഹി: വോട്ട് കവർച്ചയ‌ക്കെതിരായ രാജ്യവ്യാപക മുന്നേറ്റമായി ബിഹാറിലെ വോട്ടർ അധികാർ യാത്ര മാറുമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. ബിഹാറിലെ ആരയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭരണഘടനയ്ക്കും ജനാധിപത്യവ്യവസ്ഥയ്ക്കുമെതിരായ ആക്രമണമാണ് ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം. ബിജെപിയും ആർഎസ്എസും തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ട് കവരുകയാണ്. ബിഹാറിൽ ഇത് അനുവദിക്കില്ല. ഈ യാത്ര രാജ്യമെമ്പാടും വോട്ട് കവർച്ചയ്ക്കെതിരേയുള്ള ജനങ്ങളുടെ വലിയപ്രസ്ഥാനമായി മാറും. വോട്ടർ അധികാർ യാത്ര രാജ്യവ്യാപകമാക്കും. വോട്ടവകാശം ഇല്ലാതാക്കി ഭരണഘടനയെ അവഹേളിക്കുകയാണ് ബിജെപി സർക്കാരെന്ന് ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടി മാഹുൽ കുറ്റപ്പെടുത്തി.


യാത്രയിൽ അഖിലേഷും; ഭാഗവതിന് പരിഹാസം


വോട്ടർ അധികാർ യാത്രയിൽ അണിചേർന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിലെ സാരൺ ജില്ലയിലാണ് അഖിലേഷ് എത്തിയത്. 40,000 വർഷമായി ഇന്ത്യയിലെ ജനങ്ങൾക്ക് ഒരേ ഡിഎൻഎയാണ് എന്നവകാശപ്പെട്ട ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ അഖിലേഷ് പരിഹസിച്ചു.


'സാമൂഹികനീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം 5,000 വർഷം പഴക്കമുള്ളതാണ്. എന്നാൽ, അതിന് 40,000 വർഷത്തെ പഴക്കമുണ്ടെന്ന് ഈയിടെയാണ് മനസ്സിലാവുന്നത്, 5,000 വർഷത്തെ സാമൂഹിക അസമത്വത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. എന്നാൽ, നിലവിലുള്ള ഈ വ്യവസ്ഥയ്ക്ക് 40,000 വർഷം പഴക്കമുണ്ടെന്നാണ് അവർ വാദിക്കുന്നത്. അതുകൊണ്ട് നമ്മൾ അരയും തലയും മുറുക്കി ഇറങ്ങണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ അവധിൽ(യുപി) ബിജെപി പരാജയപ്പെട്ടു. ഇനി അവരെ മഗധിൽ(ബിഹാർ)നിന്നും തുരത്തേണ്ട സമയമാണിത്.' അഖിലേഷ് യാദവ് പറഞ്ഞു. ആർജെഡി നേതാവ് തേജസ്വി യാദവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI