കെടിയു, ഡിജിറ്റൽ വിസി സെർച്ച് കമ്മിറ്റി തുല്യപ്രാതിനിധ്യം

കെടിയു, ഡിജിറ്റൽ വിസി സെർച്ച് കമ്മിറ്റി തുല്യപ്രാതിനിധ്യം
കെടിയു, ഡിജിറ്റൽ വിസി സെർച്ച് കമ്മിറ്റി തുല്യപ്രാതിനിധ്യം
Share  
2025 Aug 31, 09:58 AM
AJMI1
AJMI
AJMI
AJMI
MANNAN

തിരുവനന്തപുരം: സുപ്രീംകോടതി വിധിക്കുപിന്നാലെ സാങ്കേതിക (കെടിയു), ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റികളായി. സുപ്രീംകോടതി ചുമതലപ്പെടുത്തിയതനുസരിച്ച് മുൻജഡ്‌ജി ജസ്റ്റിസ് സുധാംശു ധൂലിയയാണ് സെർച്ച് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. കോടതി നിർദേശമനുസരിച്ച് ധൂലിയ അധ്യക്ഷനായി പ്രവർത്തിക്കും.


ഗവർണറും സർക്കാരും നൽകിയ പാനലിൽനിന്ന് രണ്ടുപേരെവീതം തിരഞ്ഞെടുത്തു. ആരെങ്കിലും ഒഴിഞ്ഞാൽ പകരക്കാരായി നിയമിക്കാനും ഓരോരുത്തരെ നിശ്ചയിച്ചു. ഇതോടെ നിയമന നടപടികൾ വേഗത്തിലാവും.


കെടിയു സെർച്ച് കമ്മിറ്റി


സർക്കാർ പ്രതിനിധികൾ


ഡോ. നിലോയ് ഗാംഗുലി, ഡോ. വി.എൻ. അച്യുത നായ്ക്കൻ (ഖരഗ്‌പുർ ഐഐടി പ്രൊഫസർമാർ).


ചാൻസലറുടെ പ്രതിനിധികൾ


ഡോ. അവിനാശ് കുമാർ അഗർവാൾ (ജോധ്‌പുർ ഐഐടി ഡയറക്ടർ), ഡോ. ബിനോദ് കുമാർ കനോജിയ (ജലന്ധർ ബി.ആർ. അംബേദ്‌കർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ട‌ർ).


സർക്കാരിന്റെ പകരം പ്രതിനിധി


ഡോ. കെ.എൻ. മധുസൂദനൻ (കുസാറ്റ് മുൻ വിസി)


ചാൻസലറുടെ പകരം പ്രതിനിധി


ഡോ. സച്ചിൻ മഹേശ്വരി (മൊറാദാബാദ് ഗുരു ജംദേശ്വർ സർവകലാശാലാ വിസി)


ഡിജിറ്റൽ സെർച്ച് കമ്മിറ്റി


സർക്കാർ പ്രതിനിധികൾ ഡോ. ടി.ആർ. ഗോവിന്ദരാജൻ (മദ്രാസ് സർവകലാശാല വിസിറ്റിങ് പ്രൊഫസർ), ഡോ. എസ്. ചാറ്റർജി (മുൻ പ്രൊഫസർ, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്),


ചാൻസലറുടെ പ്രതിനിധികൾ


ഡോ. മുകുൾ എസ്. സുതാവോൺ (അലഹാബാദ് ഐഐഐടി ഡയറക്ടർ), ഡോ. വി. കാമകോടി (മദ്രാസ് ഐഐടി ഡയറക്‌ടർ)


സർക്കാരിന്റെ പകരം പ്രതിനിധി


ഡോ. ഗഗൻ പ്രതാപ് (കുസാറ്റ് മുൻ വിസി)


ചാൻസലറുടെ പകരം പ്രതിനിധി


ഡോ. പ്രസാദ് കൃഷ്‌ണ (കാലിക്കറ്റ് എൻഐടി ഡയറക്‌ടർ)

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI