പുള്ള് ടൂറിസം പദ്ധതിക്ക് തറക്കല്ലിട്ടു

പുള്ള് ടൂറിസം പദ്ധതിക്ക് തറക്കല്ലിട്ടു
പുള്ള് ടൂറിസം പദ്ധതിക്ക് തറക്കല്ലിട്ടു
Share  
2025 Aug 31, 09:53 AM
AJMI1
AJMI
AJMI
AJMI
MANNAN

പുള്ള്: സംസ്ഥാന ടൂറിസം വകുപ്പും ചാഴൂർ പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന പുള്ള് ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രത്യേകമായി നിർമിക്കുന്ന 'ടേക്ക് എ ബ്രേക്ക്' കേന്ദ്രം ഉൾപ്പെടെ ഒരു കോടി രൂപയാണ് പദ്ധതിച്ചെലവ്.


വടക്കേ പുള്ളിലെ അന്തിക്കാട് കോൾപ്പാടശേഖരത്തോട് ചേർന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള കെഎൽഡിസി ബണ്ട് റോഡ് വീതി കൂട്ടി വശങ്ങൾ കെട്ടി സംരക്ഷിച്ച് തറയോട് വിരിക്കൽ, ഇരിപ്പിടങ്ങളും വെളിച്ച സംവിധാനങ്ങളും ഒരുക്കൽ, അലങ്കാര വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കൽ തുടങ്ങിയവാണ് പദ്ധതിയിലുൾപ്പെടുന്നത്. ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, പാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI