ഓളപ്പരപ്പില്‍ ആവേശം, നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടൻ; കിരീട നേട്ടം ഫോട്ടോ ഫിനിഷില്‍

ഓളപ്പരപ്പില്‍ ആവേശം, നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടൻ; കിരീട നേട്ടം ഫോട്ടോ ഫിനിഷില്‍
ഓളപ്പരപ്പില്‍ ആവേശം, നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടൻ; കിരീട നേട്ടം ഫോട്ടോ ഫിനിഷില്‍
Share  
2025 Aug 30, 06:58 PM
AJMI1
AJMI
AJMI
AJMI
MANNAN

ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച്‌ വീയപുരം ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിൻ്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ മില്ലിസെക്കൻഡില്‍ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്.


ഒന്നാം ട്രാക്കില്‍ മേല്‍പ്പാടം, രണ്ടാം ട്രാക്കില്‍ നിരണം, മൂന്നാം ട്രാക്കില്‍ നടുഭാഗം, 4ാം ട്രാക്കില്‍ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. വാശിയേറിയ മത്സരത്തില്‍ പുന്നമട ബോട്ട്ക്ലബിന്റെ നടുഭാഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്റെ നിരണവും എത്തി. വീയപുരം - 4:21.084, നടുഭാഗം - 4.21.782, മേല്‍പ്പാടം - 4.21.933, നിരണം - 4:22.035 എന്നിങ്ങനെയാണ് ഫിനിഷിങ് പോയിന്റില്‍ എത്തിച്ചേരാനെടുത്ത സമയം.


മത്സര വള്ളം കളിയില്‍ 21 ചുണ്ടൻ വള്ളങ്ങള്‍ അടക്കം 71 വള്ളങ്ങളാണ് മത്സരിച്ചത്. കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാൻ ഇത്തവണ വെർച്ചല്‍ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


അതേസമയം, ഫൈനലിലെത്തിയ നടുഭാഗം ചുണ്ടനില്‍ ഇതര സംസ്ഥാന തുഴക്കാര്‍ കൂടതലാണെന്ന പരാതിയുമായി യുബിസിയും പിബിസിയും രംഗത്തെത്തി. ഇതുസംബന്ധിച്ച്‌ സംഘാടകര്‍ക്ക് ക്ലബ്ബുകള്‍ പരാതി നല്‍കി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI