
തിരുവനന്തപുരം: ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ സർക്കാർ സിറ്റിസൺ കണക്ട് സെൻ്റർ സംവിധാനം തുടങ്ങുന്നു. 'മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മീ) എന്ന പേരിൽ തുടങ്ങുന്ന സംവിധാനത്തിലേക്ക് പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. നേരിട്ടും എത്താം.
ഏതാണ്ട് മുഴുവൻസമയവും പ്രവർത്തിക്കുന്ന സംവിധാനമായാണ് വിഭാവനം ചെയ്യുന്നത്. ഫോൺ വിളികൾ ഉദ്യോഗസ്ഥർ നേരിട്ട് എടുക്കുകയും ആവശ്യം രേഖപ്പെടുത്തുകയും ചെയ്യും. പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരത്തിന് ശ്രമിക്കും. തുടർന്ന് അക്കാര്യം ഫോൺ വിളിച്ചയാളിനെ അറിയിക്കും. തുടർന്ന് ചെയ്യേണ്ട കാര്യങ്ങളും നിർദേശിക്കും...
പ്രധാന സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് എളുപ്പത്തിൽ ലഭ്യമാകുന്ന വിവരം നൽകും. സർക്കാർ പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ അഭിപ്രായം ശേഖരിക്കാനും സംവിധാനമുണ്ടാകും,
വിവിധ മിഷനുകൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കും. അടിയന്തരഘട്ടങ്ങളിൽ ദുരിതാശ്വാസം ഏകോപിപ്പിക്കും.
വിവിധ വകുപ്പുകളിൽ നിന്നായിട്ടായിരിക്കും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കുക. കെഎഎസ് ഉദ്യോഗസ്ഥർ നേതൃത്യം നൽകും. മേൽനോട്ടം ഐഎഎസ് ഉദ്യോഗസ്ഥർ നിർവഹിക്കും. കിഫ്‌ബിയായിരിക്കും സാങ്കേതിക, അടിസ്ഥാനസൗകര്യങ്ങളും അതിനുള്ള ഉദ്യോഗസ്ഥരെയും നൽകുക.
തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്നേറ്റെടുത്ത കെട്ടിടത്തിലായിരിക്കും സിറ്റിസൺ കണക്ട് സെൻ്റർ വരിക.
ഇതു സംബന്ധിച്ച നിർദേശം കഴിഞ്ഞ മന്ത്രിസഭാ യോഗം തത്ത്വത്തിൽ അംഗീകരിച്ചു. പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തേണ്ട സേവനങ്ങൾ സംബന്ധിച്ച അന്തിമ തീർപ്പുണ്ടാക്കി താമസിയാതെ അംഗീകാരം നൽകും തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ട് പൊതുജനങ്ങളുമായി സർക്കാരിനെ കൂടുതലടുപ്പിക്കാനാണ് മുഖ്യമന്ത്രി എന്നോടൊപ്പം' എന്ന പേര് നൽകി സംവിധാനം നടപ്പാക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group