
കോട്ടയം: വെളിച്ചെണ്ണയും അരിയും തരംഗമായതോടെ സപ്ലൈകോയുടെ വരുമാനത്തിൽ വൻകുതിപ്പ്. ഓഗസ്റ്റ് 29-ന് 17 കോടി രൂപയുമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനം സ്ഥാപനം സ്വന്തമാക്കി. 27-ന് 15.78 കോടി രൂപയുണ്ടായിരുന്നു. സാമ്പത്തികപ്രതിസന്ധികാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിനവരുമാനം മൂന്നുനാലു കോടിവരെയായി താഴ്ന്നതിൽനിന്നാണ് ഈ തിരിച്ചുവരവ്.
കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരിയും 349 രൂപ നിരക്കിൽ ശബരി വെളിച്ചെണ്ണയും വിതരണത്തിന് സജ്ജമാക്കിയതോടെയാണ് ജനം സപ്ലൈകോയിലേക്ക് വന്നത്. സബ്‌സിഡി സാധനങ്ങൾ സെപ്റ്റംബറിലേത് മുൻകൂർ ഇപ്പോൾ വാങ്ങാനും അവസരമുണ്ട്. ഇതോടെ ഇരട്ടി അളവിൽ സബ്‌സിഡി വസ്ത്‌തുക്കൾ വിറ്റു.
ഈ മാസം ഇതുവരെ 266.47 കോടി രൂപയാണ് വരുമാനം. മുൻപ് ശരാശരി പ്രതിമാസവരുമാനം 150 കോടിയിൽ താഴെയായിരുന്നു. ഈ മാസം തീരുമ്പോൾ വരുമാനം 300 കോടി കവിയുമെന്നാണ് പ്രതീക്ഷ. സപ്ലൈകോ ഒാണം ഫെയറുകൾവഴി ഇതേവരെ കിട്ടിയ 1.35 കോടി രൂപയിൽ 80.03 ലക്ഷം രൂപ സബ്‌സിഡി സാധനങ്ങൾ വഴിയാണ്.
ഭക്ഷ്യവകുപ്പ് മൂന്നുമാസമായി നടത്തുന്ന ശ്രമം
(മന്ത്രി ജി.ആർ. അനിൽ സംസാരിക്കുന്നു)
* സപ്ലൈകോ വലിയ നേട്ടത്തോടെ തിരിച്ചുവരുന്നു. ഓണത്തിന്റെ ഒരുക്കം എങ്ങനെയായിരുന്നു?
* മൂന്നുമാസമായി ഒരുക്കം നടത്തുകയാണ്. റേഷൻകടവഴി മുൻഗണനാവിഭാഗങ്ങൾക്കും അല്ലാത്തവർക്കും ന്യായവില അരി ഉറപ്പാക്കി മുൻഗണനേതര വിഭാഗങ്ങൾക്ക് കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ 15 കിലോ അരി റേഷൻകടയിൽ കിട്ടും. എഫ്‌സിഐയിൽനിന്ന് എടുക്കുന്ന അരി സംസ്ഥാന സബ്സിഡിയും ചേർത്ത് സപ്ലൈകോ കാർഡൊന്നിന് 20 കിലോഗ്രാം വീതം കൊടുക്കുന്നുണ്ട്. 25 രൂപയാണ് കിലോഗ്രാമിന് വില. പതിവ് ക്വാട്ടയായ എട്ടുകിലോ അരിയും വാങ്ങാം. ഫലത്തിൽ ഒ ാണക്കാലത്ത് റേഷൻകുട, സപ്ലൈകോ എന്നിവ വഴി ഒരോ കാർഡുടമയ്ക്കും 43 കിലോഗ്രാം അരി കിട്ടുന്നു. ഇത് വിപണിയിൽ വലിയ സ്വാധീനമുണ്ടാക്കി. ഈ മാസം 41 ലക്ഷംപേർ സപ്ലൈകോയിലെത്തി.
വെളിച്ചെണ്ണ വലിയ വെല്ലുവിളിയായല്ലോ?
* മന്ത്രിമാർ ഇടപെട്ടതോടെ സപ്ലൈകോയ്ക്ക് വെളിച്ചെണ്ണ തരുന്നവർ വില കുറയ്ക്കാൻ തയ്യാറായി. പുറംവിപണിയിൽ 529 രൂപയുള്ള ശബരി ബ്രാൻഡ് 349 രൂപയ്ക്കാണ് കൊടുക്കുന്നത്. ഇനി സെപ്റ്റംബർ ഒന്നിന് ഒരു തവണകൂടി വിലകുറയ്ക്കും. കേരഫെഡും വില കുറച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group