
ആലപ്പുഴ: വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി ശനിയാഴ്ച്‌ച ആലപ്പുഴ പുന്നമടക്കായലിൽ നെഹ്റുട്രോഫി ജലോത്സവം നടക്കും. 21 ചുണ്ടൻ ഉൾപ്പെടെ 75 വളങ്ങളാണ് മത്സരിക്കുന്നത്. രാവിലെ 11-നു തുടങ്ങും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം.
ഉച്ചയ്ക്കു രണ്ടിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന്, വള്ളങ്ങളുടെ മാസ്സിൽ സിംബാബ്‌വേ വ്യവസായ-വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്കുമാർ ഇന്ദുകാന്ത് മോദി, സിംബാബ്‌വേ അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവരാണ് അതിഥികൾ.
ചുണ്ടൻവള്ളങ്ങളുടെ മത്സരം ആറു ഹീറ്റ്സുകളിലായാണ്. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയാണ് മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയംകുറിക്കുന്ന നാലു വള്ളങ്ങൾ ഫൈനലിൽ മാറ്റുരയ്ക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group