ഓണയാത്ര: മലബാറിലേക്ക് പ്രത്യേക തീവണ്ടിസർവീസ്

ഓണയാത്ര: മലബാറിലേക്ക് പ്രത്യേക തീവണ്ടിസർവീസ്
ഓണയാത്ര: മലബാറിലേക്ക് പ്രത്യേക തീവണ്ടിസർവീസ്
Share  
2025 Aug 30, 07:49 AM
AJMI1
AJMI
AJMI
AJMI
MANNAN

ബെംഗളൂരു: ഓണക്കാലയാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്

മലബാറിലേക്ക് ഒരു പ്രത്യേക തീവണ്ടി സർവീസ്‌കൂടി പ്രഖ്യാപിച്ചു. ബെംഗളുരു എസ്എംവിടി-മംഗളൂരു റൂട്ടിലാണ് തീവണ്ടി പ്രഖ്യാപിച്ചത്. ഞായറാഴ്ച്ച മംഗളൂരുവിൽനിന്നും തിങ്കളാഴ്‌ച ബെംഗളൂരുവിൽനിന്നും പുറപ്പെടുന്ന രീതിയിലാണ് സർവീസ് നടത്തുന്നത്.


തിരുവോണത്തോടടുത്തുള്ള ദിവസങ്ങളിൽ മലബാറിൽ എത്തുന്നവിധത്തിൽ പ്രത്യേകതീവണ്ടി സർവീസില്ലെന്ന് മാതൃഭൂമി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.


ഓഗസ്റ്റ് 29-ന് കണ്ണൂരിൽനിന്നും 30-ന് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും പുറപ്പെടുന്ന സർവീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരുവോണം സെപ്റ്റംബർ അഞ്ചിനായതിനാൽ ഓണം ആഘോഷിക്കാൻ നാട്ടിൽപ്പോകുന്നവർക്ക് ഈ സർവീസുകൊണ്ട് കാര്യമായ പ്രയോജനമില്ലായിരുന്നു. എന്നാൽ, തിങ്കളാഴ്‌ച ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഇപ്പോൾ പ്രഖ്യാപിച്ച തീവണ്ടി കൂടുതൽപേർക്ക് ഗുണകരമാണ്.


ഞായറാഴ്ച രാത്രി 11-ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06003) അടുത്തദിവസം ഉച്ചയ്ക്കുശേഷം 2.30-ന് എസ്എംവിടി സ്റ്റേഷനിൽ എത്തിച്ചേരും. മടക്കതീവണ്ടി (06004) തിങ്കളാഴ്‌ച വൈകീട്ട് 3.50-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30-ന് മംഗളൂരുവിൽ എത്തും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ ‌സ്റ്റോപ്പുണ്ട്. ടിക്കറ്റ് ബുക്കിങ് ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.


ഇത്തവണ ഓണത്തിനോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച നാലാമത്തെ പ്രത്യേക സർവീസാണ് എസ്എംവിടി-മംഗളൂരു തീവണ്ടി.


നേരത്തേ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) രണ്ട് പ്രത്യേക സർവീസ് പ്രഖ്യാപിച്ചിരുന്നു. ഈ രണ്ട് സർവീസുകളും ഒരു മാസം മുൻപുതന്നെ പ്രഖ്യാപിച്ചതിനാൽ തെക്കൻ കേരളത്തിലേക്ക് പോകേണ്ടവർക്ക് നേരത്തേത്തന്നെ ഒണയാത്ര ആസൂത്രണം ചെയ്യാൻ സാധിച്ചു. എന്നാൽ, പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കാൻ വൈകിയത് മലബാറിലേക്കുള്ള യാത്രക്കാർക്ക് തിരിച്ചടിയായി.


മലബാറിലേക്കുള്ള രണ്ടു സർവീസുകളും നടത്തുന്നത് ദക്ഷിണറെയിൽവേയാണ്. ഇതേസമയം തെക്കൻ കേരളത്തിലേക്കുള്ള സർവീസ് നടത്തുന്നത് ദക്ഷിണപശ്ചിമ റെയിൽവേയാണ്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI