രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ഗുരുപാരമ്പര്യവും ഭാരതീയ വിജ്ഞാനവും- രാജീവ് ചന്ദ്രശേഖര്‍

രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ഗുരുപാരമ്പര്യവും ഭാരതീയ വിജ്ഞാനവും- രാജീവ് ചന്ദ്രശേഖര്‍
രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ഗുരുപാരമ്പര്യവും ഭാരതീയ വിജ്ഞാനവും- രാജീവ് ചന്ദ്രശേഖര്‍
Share  
2025 Aug 29, 07:57 PM
PAZHYIDAM
mannan

രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ഗുരുപാരമ്പര്യവും ഭാരതീയ വിജ്ഞാനവും- രാജീവ് ചന്ദ്രശേഖര്‍ 

പോത്തന്‍കോട് : രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് കേവലം ആധുനികത മാത്രമല്ല, ഗുരുപാരമ്പര്യവും ഭാരതീയ വിജ്ഞാന സംവിധാനങ്ങളുമാ ണെന്നും വരുംകാലത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം ഇതിനുണ്ടാ കുമെന്നതില്‍ സംശയമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍

രാജീവ് ചന്ദ്രശേഖര്‍ . 

നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വികസനം വേണം. അതിനൊപ്പം പാരമ്പര്യവും സംസ്കാരവും ഓര്‍മ്മവെയ്ക്കണം.

ഇതെല്ലാം വേര്‍തിരിച്ച് കാണാതെ പരസ്പരപൂരകമായി നില്‍ക്കണം. അങ്ങനെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോഴാണ് വിജയം കൈവരിക്കുന്നത് എന്നതിന് ഉദാഹരണമാണ് ഭാരതം. ഇന്ന് പുരോഗതിയില്‍ മുന്‍നിര ലോകരാജ്യങ്ങള്‍ക്കൊപ്പം എത്താന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സും ടെക്നോളജിയും കൈകാര്യം ചെയ്യുന്നവര്‍ മനസ്സിലാക്കേണ്ടത് ഗുരു നല്ലതാണെങ്കില്‍ ശിഷ്യനും നല്ലതാകും എന്ന ഗുരുപാരമ്പര്യമാണെന്നും ശാന്തിഗിരിയില്‍ ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. 

ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ഗുരുക്കന്‍മാര്‍ക്ക് മാത്രമെ മനുഷ്യരെ നന്നാക്കാന്‍ കഴിയൂ, ഗവണ്‍മെന്റ് വിചാരിച്ചാല്‍ കഴിയില്ല. ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ മാത്രമെ സര്‍ക്കാരുകള്‍ക്ക് കഴിയൂ. ഇതെല്ലാം ഉണ്ടായാല്‍ മനുഷ്യന്‍ നന്നാവണമെന്നില്ല. മനുഷ്യന്‍ നന്നാവണമെങ്കില്‍ ആന്തരികമായ ഉദ്‌ബോധനമുണ്ടാകണമെന്നും അതിന് ഗുരുക്കന്‍മാര്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി. എം. നൌഷാദ് എം.എല്‍.എ, മുന്‍ നിയമസഭ സ്പീക്കര്‍ എന്‍.ശക്തന്‍, മുന്‍ എം.പി. എന്‍. പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ കെ.എസ്.ശബരീനാഥന്‍, ഡോ.ചിന്ത ജെറോം, എബി ജോര്‍ജ്, എസ്. ലേഖകുമാരി, ഫാ.ജോസ് കീഴക്കേടത്ത്, ഫാദര്‍ ഗ്രിഗറി മെപ്രം, ജനനി കൃപ ജ്ഞാന തപസ്വിനി, ജോര്‍ജ് സെബാസ്റ്റ്യന്‍, എ. മഹേന്ദ്രന്‍, കെ. സുരേഷ് കുമാര്‍, ഷോഫി.കെ, പി.വി. മുരളീകൃഷ്ണന്‍, എം.ചന്ദ്രപ്രകാശ്, ജയപ്രകാശ്.എ, എം.എ.ഷുക്കൂര്‍, നസീര്‍. എം, ഗോകുല്‍ ഗോവിന്ദ്, എസ്. ജഗന്നാഥപിളള, പോത്തന്‍കോട് റാഫി, മുക്കം പാലമൂട് രാധാകൃഷ്ണന്‍, ശ്രീവാസ്.എ, ഉഷ. റ്റി.വി, പ്രിയന്‍.എം.വി, കുമാരി പൂജ പ്രമോദ്, ബ്രഹ്മചാരി ഡോ. അരവിന്ദ്.പി എന്നിവര്‍ പ്രസംഗിച്ചു. 


ഫോട്ടോ : നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. കുമ്മനം രാജശേഖരന്‍, കെ.എസ്.ശബരീനാഥന്‍, ഷോഫി.കെ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജോര്‍ജ് സെബാസ്റ്റ്യന്‍, എന്‍. പീതാംബരക്കുറുപ്പ്, എ. മഹേന്ദ്രന്‍, ഡോ.ചിന്ത ജെറോം, സ്വാമി നിര്‍മ്മോഹാത്മ തുടങ്ങിയവര്‍ സമീപം


MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam