റബ്ബറിൽ വൻ വീഴ്ച

റബ്ബറിൽ വൻ വീഴ്ച
റബ്ബറിൽ വൻ വീഴ്ച
Share  
2025 Aug 29, 09:31 AM
PAZHYIDAM
mannan

കോട്ടയം: റെക്കോഡ് വില ലഭിച്ച 2024 ഓഗസ്റ്റ് കഴിഞ്ഞ് ഒരു വർഷത്തിനിപ്പുറം റബ്ബറിൽ തിരിച്ചടിയുടെ നാളുകൾ ആർഎസ്എസ് നാലിന് വില 180-നും താഴേക്ക്. 2024 ഒ ാഗസ്റ്റ് ഒൻപതിന് ലഭിച്ച 255 രൂപ റബ്ബറിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു.



ഈ വർഷം ജൂലായിൽ 214 രൂപ വരെ വ്യാപാരം നടന്ന ശേഷമാണ് പതനം തുടങ്ങിയത്.

തുടർച്ചയായി 33 രൂപയാണ് കൃഷിക്കാർക്ക് നഷ്‌ടമായത്. അമേരിക്കയുടെ പകരച്ചുങ്കത്തിൽ ചൈനീസ് ഏജൻസികൾ വിപണിയിൽനിന്ന് വിട്ടുനിന്നതാണ് ആഗോളവിപണിയെ തുലച്ചത്, ബാങ്കോക്കിൽ വില 188 രൂപയായി താഴ്ന്നു്‌. ഇന്ത്യയിൽ ടയർ കമ്പനികൾ ചരക്കെടുപ്പിൽനിന്ന് തന്ത്രപരമായ വിട്ടുനിൽക്കൽ നടത്തിയതോടെ വില താഴാൻ തുടങ്ങി. ചുങ്കം തന്നെയാണ് ഇന്ത്യൻ ടയർ കമ്പനികളും കാരണമായി പറഞ്ഞത്. ട്രമ്പിന്റെ നീക്കം നിരീക്ഷിക്കുകയാണെന്നും വിപണി ചലനത്തിന് ആനുപാതികമായി ചരക്കെടുപ്പ് നടത്തുമെന്നുമാണ് അവരുടെ പക്ഷം.


ജൂലായിൽ 214 രൂപ വരെ വില വന്നതോടെ കൃഷിക്കാർ ഒ ാണക്കാലത്തേക്ക് മികച്ച നേട്ടം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, നിരാശ തുടരുകയാണ്. പക്ഷേ, വിപണിയിലെ ചാഞ്ചാട്ടം കണ്ട് ചരക്ക് കിട്ടിയ വിലയ്ക്ക് കൊടുക്കേണ്ടതില്ലെന്നാണ് ഉത്പാദക സംഘങ്ങളുടെ നിലപാട്. പോയ വർഷത്തെപ്പോലെ 'വിലയില്ലെങ്കിൽ ചരക്കില്ലെ'ന്ന നയം സ്വീകരിക്കേണ്ടിവരുമെന്ന് ജനറൽ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു. 16-ന് സംഘങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. പോയ വർഷം കിലോഗ്രാമിന് 200 രൂപ കിട്ടുംവരെ സംഘടനയുടെ ആഹ്വാനപ്രകാരം റബ്ബർ കൃഷിക്കാർ പിടിച്ച് വെച്ചിരുന്നു.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam