കണ്ണൂരിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തീകൊളുത്തി മരിച്ച നിലയിൽ

കണ്ണൂരിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തീകൊളുത്തി മരിച്ച നിലയിൽ
കണ്ണൂരിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തീകൊളുത്തി മരിച്ച നിലയിൽ
Share  
2025 Aug 29, 09:30 AM
PAZHYIDAM
mannan

കണ്ണൂർ: അലവിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. അലവിൽ അനന്തൻ റോഡിൽ കല്ലാളത്തിൽ പ്രേമരാജൻ (75), എ.കെ.ശ്രീലേഖ (69) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ത്രി എ.കെ.ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് ശ്രീലേഖ.


വ്യാഴാഴ്ച‌ വൈകിട്ട് അഞ്ചോടെയാണ് സംഭവം. വൈകിട്ട് ഡ്രൈവർ വീട്ടിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നി അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി വീടിന്റെ വാതിൽ ബലമായി തുറന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഇരുവരുടെയും മൃതദേഹം കണ്ടത്.


ഇരുനില വീട്ടിലെ താഴെത്തെ കിടപ്പുമുറിയിൽ കട്ടിലിന് താഴെ തറയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്രീലേഖയുടെ തല തകർന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ്. കിടക്കയിൽനിന്ന് ഇരുന്പുചുറ്റികയും കണ്ടെടുത്തു. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. സമീപത്ത് ഗ്യാസ് സിലിൻഡറും കണ്ടെത്തി.


ഇവർ രണ്ടുപേർമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിന്റെ മുന്നിലെയും പിറകിലെയും വാതിലുകലും ജനാലകളും അടച്ച് കുറ്റിയിട്ട നിലയിലായിരുന്നു. ബഹ്റൈനിലുള്ള മകൻ ഷിബിൻ വ്യാഴാഴ്‌ച നാട്ടിലെത്തുമെന്ന് അറിയിച്ചതിനെത്തുടർന്ന് അച്ഛനെയും അമ്മയെയും കാറിൽ കൂട്ടി കണ്ണൂർ വിമാനത്താവളത്തിലേക്ക് പുറപ്പെടാനാണ് ഡ്രൈവർ അലവിലുള്ള വീട്ടിലെത്തിയത്.


മറ്റൊരു മകൻ പ്രബിത്ത് അവധികഴിഞ്ഞ് ഓസ്ട്രേലിയയിലേക്ക് കഴിഞ്ഞാഴ്ചയാണ് തിരിച്ചുപോയത്. സാമ്പത്തികപ്രയാസങ്ങളൊന്നുമില്ലാത്ത കുടുംബമാണ് ഇവരുടേതെന്നാണ് അയൽവാസികൾ പറയുന്നത്. സിറ്റി പോലീസ് കമ്മിഷണർ പി.നിധിൻരാജ്, എസിപി ഇൻ ചാർജ് എം.ടി.ജേക്കബ്, വളപട്ടണം പോലീസ് ഇൻസ്‌പക്‌ടർ പി.വിജേഷ്, എസ്ഐ ടി.എം.വിപിൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിലേക്ക് മാറ്റി. കണ്ണൂർ ഹോട്ടൽ സാവോയിയിലെ മുൻ മാനേജരായിരുന്നു പ്രേമരാജൻ. പ്രേമരാജൻ്റെ സഹോദരങ്ങൾ: പ്രകാശൻ, രമേശ് ബാബു, രത്നാകരൻ, ഉഷ, പരേതനായ പ്രസന്നൻ. കണ്ണൂർ എടച്ചേരി സ്വദേശിനിയായ പരേതരായ എ.കെ.ശങ്കരൻ്റെയും ചന്ദ്രമതിയുടെയും മകളാണ് ശ്രീലേഖ. സഹോദരങ്ങൾ: ശ്രീജ, പരേതനായ ചന്ദ്രമോഹൻ,


സംസ്കാരം ശനിയാഴ്‌ച രാവിലെ 11-ന് പയ്യാമ്പലത്ത്.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam