
മാവേലിക്കര : മഹാത്മാ അയ്യങ്കാളിയുടെ പോരാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളാൻ ഇന്നത്തെ തലമുറ തയ്യാറാകണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള പുലയൻ മഹാസഭ സംസ്ഥാന കമ്മിറ്റി മാവേലിക്കരയിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജന്മദിന വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത‌് സംസാരിക്കുകയായിരുന്നു മന്ത്രി.
നടക്കാനും പഠിക്കാനും സഞ്ചരിക്കാൻപോലും അവകാശമില്ലാതിരുന്ന ഒരു ജനവിഭാഗത്തിന്റെറെ വേദന സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം അനുഭവിച്ചു. ആ വേദന ഒരു വിപ്ലവകാരിയെ വളർത്തുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
പുലയൻ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് കെ.പി. പ്രസന്നകുമാർ അധ്യക്ഷനായി. എം.എസ്. അരുൺകുമാർ എംഎൽഎ, മാവേലിക്കര നഗരസഭാ ചെയർമാൻ നൈനാൻ സി. കുറ്റിശ്ശേരിൽ, ചലച്ചിത്രനടൻ പ്രമോദ് വെളിയനാട്, മഹാസഭജനറൽ സെക്രട്ടറി അഡ്വ. ടി.സി. പ്രസന്ന, പി.എ. ചന്ദ്രൻ, കെ.എ. മോഹനൻ, ടി.പി. ചന്ദ്രൻ, ബി. അജിത്‌കുമാർ, കെ. വിജയൻ, കെ.പി. അയ്യപ്പൻകുട്ടി, ടി.കെ. ഗോപിനാഥൻ, സജു പ്രായിക്കര, സജിത്ത് കുന്നം, ജി. അനീഷ് എന്നിവർ പ്രസംഗിച്ചു. പ്രമോദ് വെളിയനാട്, ഗാനരചയിതാവ് ഗോപാൽ ജി. വള്ളികുന്നം, കോമഡി താരം അനീഷ് കാവിൽ എന്നിവരെ അനുമോദിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group