
കോവളം നവോത്ഥാന നായകൻ അയ്യങ്കാളിയുടെ 162-ാ ജന്മവാർഷികമാഘോഷിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ വെങ്ങാനൂർ. നാട്ടുകാരും വിവിധ സംഘടനകളും രാഷ്ട്രീയപാർട്ടികളും പങ്കാളികളായി. വെങ്ങാനൂരിലുള്ള പാഞ്ചജന്യം എന്ന സ്മൃതിമണ്ഡപത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. സാധുജന പരിപാലന സംഘത്തിന്റെ(എസ്‌ജെപിഎസ്) നേതൃത്വത്തിൽ വെങ്ങാനൂരിൽ നടത്തിയ ആഘോഷങ്ങൾ നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്തു. എസ്.ജെപി.എസ് സംസ്ഥാന പ്രസിഡൻ്റ് കെ. വാസുദേവൻ അധ്യക്ഷനായി. ജനറൽ കൺവീനർ സുരേഷ് ജഗതി, നാടൻപാട്ട് കലാകാരൻ മണികണ്ഠൻ പെരുമ്പടപ്പ്, ട്രഷറർ എൻ, തങ്കപ്പൻ, കേരള സാംബവസഭ ജനറൽ സെക്രട്ടറി ഡി.ആർ.വിനോദ്, ഓൾ കേരള ഹിന്ദു ചേരമർ സഭ ജനറൽ കൺവീനർ എ.കെ. സജീവ്, കെസിഎസ് സംസ്ഥാന പ്രസിഡൻ്റ് എബി ആർ. നീലംപേരൂർ, എകെസിഎസ് ജനറൽ സെക്രട്ടറി സതീഷ് കുമാർ, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
ഇടതുപക്ഷം നടത്തുന്നത് വർഗീയവാദത്തിന് എതിരായ വില്ലുവണ്ടിയാത്ര-എ. വിജയരാഘവൻ
കോവളം പുതിയ കാലത്ത് തീവ്രവർഗീയവാദത്തിനെതിരേയാണ് വില്ലുവണ്ടിയാത്ര നടത്തേണ്ടതെന്നും അത്തരത്തിലുള്ള പ്രവർത്തനമാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. സിപിഎമ്മിൻ്റെ കോവളം ഏരിയാ കമ്മിറ്റി മുക്കോലയിൽ സംഘടിപ്പിച്ച അയ്യങ്കാളിയുടെ ജന്മദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് പെരുങ്കാറ്റുവിളയിലെ അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി, ഏരിയാ സെക്രട്ടറി എസ്. അജിത്ത് അധ്യക്ഷനായി.
കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എസ്. ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാർ, അയ്യങ്കാളിയുടെ പിൻമുറക്കാരനായ മധുസൂദനൻ, പികെഎസ് സംസ്ഥാന പ്രസിഡൻ്റ് വണ്ടിത്തടം മധു, ജില്ലാ കമ്മിറ്റി അംഗം വി. അനൂപ് എന്നിവർ പങ്കെടുത്തു.
രാവിലെ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.ജെ. സുക്കാർണോ, കെ.ജി. സനൽകുമാർ, കരിങ്കട രാജൻ, കെ.ജി. സനൽകുമാർ, യു, സുധീർ, മുക്കോല ലോക്കൽ സെക്രട്ടറി സന്തോഷ് എന്നിവർ പങ്കെടുത്തു.
അയ്യങ്കാളി യുഗപ്രഭാവൻ- എം. വിൻസെന്റ്
കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അയ്യങ്കാളി ജയന്തി എം. വിൻസെൻ്റ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ജാതിവിവേചനത്തിനെതിരേ പടനയിച്ച യുഗപ്രഭാവനാണ് അയ്യങ്കാളിയെന്ന് എംഎൽഎ പറഞ്ഞു. വെങ്ങാനൂരിലുള്ള അദ്ദേഹത്തിൻ്റെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കരുംകുളം ജയകുമാർ അധ്യക്ഷനായി.
കെപിസിസി ജനറൽ സെക്രട്ടറി സുബോധൻ, ഡിസിസി സെക്രട്ടറി ആഗ്നിസ് റാണി, ദളിത് കോൺഗ്രസ് നേതാവ് ഷാബു ഗോപിനാഥ്, നേതാക്കളായ വിൻസെന്റ് ഡി. പോൾ, വെങ്ങാനൂർ ശ്രീകുമാർ, മുക്കോല ബിജു, അനിൽ വി.. സലാം, പരണീയം ഫ്രാൻസിസ്, ആർ. തങ്കരാജ് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group