
നവീകരിച്ച മത്സ്യ മാർക്കറ്റ്
നാടിന് സമർപ്പിച്ചു
അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് നവീകരിച്ച മുക്കാളി മത്സ്യ മാർക്കറ്റ് നാടിന് സമർപ്പിച്ചു . അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദസദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,വാർഡ് മെമ്പർമാരായ കെ ലീല , റീന രയരോത്ത്, സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, ജയചന്ദ്രൻ കെ കെ, കവിത അനിൽ കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യു എ റഹീം , പി ബാബുരാജ്, സനൽ,കൈപ്പാട്ടിൽ ശ്രീധരൻ, പ്രമോദ് കെ പി,പ്രകാശൻ പി, മുബാസ് കല്ലേരി, എ ടി ശ്രീധരൻ എന്നിവർ സംസാരിച്ചു.
അസിസ്റ്റന്റ് എഞ്ചിനീയർ പ്രിയ പി എം റിപ്പോർട്ട് അവതരിപ്പിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല വി സ്വാഗതവും, വാർഡ് മെമ്പർ പ്രീത പി കെ നന്ദിയും പറഞ്ഞു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group