‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ ; ശാന്തിഗിരിയില്‍ ദേശീയ സെമിനാറിന് തുടക്കമായി

‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ ; ശാന്തിഗിരിയില്‍ ദേശീയ സെമിനാറിന് തുടക്കമായി
‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ ; ശാന്തിഗിരിയില്‍ ദേശീയ സെമിനാറിന് തുടക്കമായി
Share  
2025 Aug 28, 02:50 PM
PAZHYIDAM
mannan


‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ ; ശാന്തിഗിരിയില്‍ ദേശീയ സെമിനാറിന് തുടക്കമായി 


പോത്തന്‍കോട് (തിരുവനന്തപുരം) : ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച്  ‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് തുടക്കമായി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിച്ചു. ആയിരക്കണക്കിന് വർഷങ്ങളായി ഭാരതീയ സംസ്കാരത്തെ നിലനിർത്തിയിരിക്കുന്നത് അതിന്റെ ആത്മീയഗാംഭീര്യവും ഗുരുശിഷ്യബന്ധവുമാണ്. വാക്കുകൾ പഠിപ്പിക്കുന്നവനല്ല, മറിച്ച് ശിഷ്യന്റെ ഉള്ളിലെ പ്രകാശത്തെ ഉണർത്തുന്നവനാണ് ഗുരു. ജ്യോതിശ്ശാസ്ത്രവും ആയുർവേദവും സിദ്ധയും സംഗീതവും ഗണിതവും തത്ത്വശാസ്ത്രവുമെല്ലാം ഗുരുക്കന്‍മാരിലൂടെയും ജ്ഞാന പാരമ്പര്യത്തിലൂടെയും ഉരുത്തിരിഞ്ഞു വന്നതാണ്. ശാസ്ത്രം ഭൗതികനിയമങ്ങളെ വെളിപ്പെടുത്തുമ്പോൾ, ആത്മീയത ബോധത്തിന്റെ നിയമങ്ങളെ വെളിപ്പെടുത്തുന്നുവെന്നും രണ്ടും കൈകോർത്താൽ സമതുലിതമായ മാനവിക ഭാവി നമുക്ക് സാദ്ധ്യമാകുമെന്നും സ്വാമി പറഞ്ഞു. 


യു. എ. ഇ. യിൽ ബിസിനസുകാരനും സാമൂഹിക പ്രവർത്തകനുമായ ഡോ. ബു അബ്ദുള്ള ചടങ്ങില്‍ വിശിഷ്ടാതിഥിയായി.  ഇന്ത്യന്‍ ഫിലോസഫി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി‍ പ്രൊഫ.എസ്.പന്നീര്‍ശെല്‍വം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സർവദാരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി, തിരുവണ്ണാമല സത്യചേതന ആശ്രമം മഠാധിപതി സ്വാമി ശ്രീ ആത്മാനന്ദ, കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ എന്നിവർ മഹനീയ സാന്നിദ്ധ്യമായി. 


 ജെ. എൻ. യു സ്കൂൾ ഓഫ് സാൻസ്‌ക്രിറ്റ് ആൻഡ് ഇൻഡിക് സ്റ്റഡി പ്രൊഫസർ രാം നാഥ് ഝാ മുഖ്യപ്രഭാഷണം നടത്തി. ഡോ. സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി, പ്രൊഫ.കെ.ഗോപിനാഥൻ പിളള, കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ, ശാന്തിഗിരി ഫൌണ്ടെഷന്‍ സി.ഇ.ഒ പി. സുദീപ്, പ്രൊഫ. ലക്ഷ്മികാന്ത പതി, ഡോ. അരുണ ഗുപ്ത, ഡോ. രാജേഷ് കുമാര്‍ , ഡോ. ജി. ആര്‍. കിരണ്‍ എന്നിവര്‍ സംസാരിച്ചു.


 

കേന്ദ്ര സംസ്കൃത സര്‍വ്വകലാശാലയുടെയും ഇന്‍ഡിക് ധര്‍മ്മ അക്കാഡമിയുടെയും ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്റെയും ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാറിൽ ഇന്ത്യൻ ജ്ഞാന പാരമ്പര്യത്തിന്റെ തുടർച്ചക്ക് തടസ്സമായതും ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങളുടെ വികാസത്തിൽ കൂടുതൽ ബാധിച്ചതുമായ ഘടകങ്ങൾ, അവയുടെ സമാകാലിക പ്രസ്കതി, പ്രായോഗികത, പ്രശ്നങ്ങളും സാധ്യതകളും എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. 



നാളെ (ആഗസ്റ്റ് 29) നടക്കുന്ന വിവിധ സെഷനുകളില്‍ കേന്ദ്ര സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വര്‍ഖേഡി, ശ്രീ അരബിന്ദോ സൊസൈറ്റി മെമ്പർ സെക്രട്ടറി ഡോ. കിഷോർ കുമാർ ത്രിപാഠി, സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, പ്രൊഫ.ശ്രീകല.എം.നായര്‍, പ്രൊഫ. കെ. ശ്രീലത, പ്രൊഫ. എന്‍. ഗോപകുമാരന്‍ നായർ, ഡോ. ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി, ജനനി വന്ദിത ജ്ഞാന തപസ്വിനി, സഞ്ജയ് ജെയിന്‍, ഡോ. റ്റി.എസ്. സോമനാഥന്‍, ഡോ. കെ.ആര്‍.എസ്. നായര്‍ ഡോ. എസ്. കിരണ്‍ എന്നിവര്‍ വിഷയാവതരണം നടത്തും

onam200

‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’

വീഡിയോ കണ്ടാലും 


 : നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച്  ‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ എന്ന വിഷയത്തില്‍ പോത്തന്‍കോട് ശാന്തിഗിരിയില്‍ ‍ തുടക്കമായ ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിക്കുന്നു.


https://www.youtube.com/watch?v=DZErJPI5-Jg

manna-firs-page-shibin
pinara
pazhyidamsmall
pendulambn
senanayak-poster-with-compny-name
MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കേരളം റബ്ബറിൽ വൻ വീഴ്ച
mannan
THARANI
pazhyoidam