മട്ടന്നൂരിൽ കലാ-സാംസ്‌കാരിക നിലയം ഒരുങ്ങുന്നു

മട്ടന്നൂരിൽ കലാ-സാംസ്‌കാരിക നിലയം ഒരുങ്ങുന്നു
മട്ടന്നൂരിൽ കലാ-സാംസ്‌കാരിക നിലയം ഒരുങ്ങുന്നു
Share  
2025 Aug 15, 10:22 AM
KRISHIJAGRAN

മട്ടന്നൂർ : ഉരുവച്ചാൽ കോട്ടകാണിക്കുന്നിൽ ഡിഫറൻ്റ് ആർട്‌സ് സെന്റർ ആൻഡ് കൾച്ചറൽ കോംപ്ലക്‌സിൻ്റെ നിർമാണം പുരോഗമിക്കുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായാണ് കേന്ദ്രം സ്ഥാപിക്കുന്നത്. കലാകാരൻമാർക്ക് കല അഭ്യസിക്കാനുള്ള കേന്ദ്രം, സർക്കസ് പെർഫോമൻസ് തിയേറ്റർ എന്നിവയും സാംസ്‌കാരികകേന്ദ്രത്തിൻ്റെ ഭാഗമായി നിർമിക്കുന്നുണ്ട്.


സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപയാണ് ഇതിനായി ആദ്യഘട്ടത്തിൽ വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ 250 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്, കോട്ടകാണിക്കുന്നിന് മുകളിൽ നാല് നിലകളിലായുള്ള വാച്ച് ടവർ, പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള ഇടം, കുട്ടികൾക്ക് ആധുനികരീതിയിലുള്ള കളിസ്ഥലം കഫ്റ്റീരിയ, ചുറ്റുമതിൽ തുടങ്ങിയവയാണ് നിർമിക്കുന്നത്. ഇതിൽ ഓഡിറ്റോറിയത്തിൻ്റെ അടിത്തറയുടെ നിർമാണവും സംരക്ഷണഭിത്തിയുടെ ആദ്യഘട്ടവും പൂർത്തിയായി. ഓഡിറ്റോറിയത്തിൻ്റെ തൂണുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കോസ്റ്റൽ ഡിപ്പാർട്ട്‌മെൻ്റാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ഒരേക്കർ സ്ഥലംകൂടി പദ്ധതിക്കായി എറ്റെടുത്തിട്ടുണ്ട്.


പഴശ്ശി പ്ലേ എന്നപേരിൽ കൃത്രിമമായി പാറ നിർമിച്ച് മൗണ്ടൻ അഡ്വഞ്ചറും ഒരുക്കും. പാറക്കെട്ടിനുള്ളിൽ പഴശ്ശിരാജയുടെ പരിത്രം മനസ്സിലാക്കാനായി സ്ഥിരമായി പ്രവർത്തിക്കുന്ന തിയേറ്റർ, പാറക്കെട്ടിനുമുകളിലൂടെ ഒഴുകുന്ന കൃത്രിമ വെള്ളച്ചാട്ടം എന്നിവയുമുണ്ടാകും. ഓപ്പൺ എയർ തിയേറ്റർ, കലാകാരൻമാർക്ക് കല അഭ്യസിക്കുന്നതിനും പരിശീലിക്കുന്നതിനുമുളള കേന്ദ്രം, കളരിപ്പയറ്റ് പഠിക്കാനായി കളരി എന്നിവയും അടുത്തഘട്ടമായി നിർമിക്കും.


കെ.കെ. ശൈലജ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവൃത്തി വിലയിരുത്തി. ഉരുവച്ചാലിൽ നഗരസഭ വിട്ടുനൽകിയ സ്ഥലത്താണ് കേന്ദ്രം സ്ഥാപിക്കുന്നത്. ഒരു കോടി രൂപയാണ് ആദ്യഘട്ട നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan