
തോപ്പുംപടി : ഒരു വിഭാഗം തൊഴിലാളികളുടെ കൂലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കൊച്ചി ഫിഷറീസ് ഹാർബർ വ്യാഴാഴ്ചയും സ്തംഭിച്ചു. ബോട്ടുകളൊന്നും ഹാർബറിൽ വന്നില്ല. പേഴ്‌സീൻ ബോട്ടുകൾ കരയിൽ കെട്ടിയിട്ടിരിക്കുകയാണ്.
ഈ ബോട്ടുകളിൽ തൊഴിലെടുക്കുന്ന വെള്ളംകോരി വിഭാഗം തൊഴിലാളികളുടെ കൂലിയിലാണ് തർക്കമുള്ളത്. പ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചകളൊന്നും വ്യാഴാഴ്ച നടന്നില്ല. സിഐടിയുവിന് കീഴിലുള്ള സിപിഎൽയു യൂണിയനിലെ തൊഴിലാളികളുടെ കുലിയെ സംബന്ധിച്ചാണ് തർക്കമുള്ളത്.
ദീർഘകാലമായുള്ള പ്രശ്‌നമാണിത്. പേഴ്‌സീൻ ബോട്ടുകൾ മൂന്നുമാസം മാത്രമാണ് പ്രവർത്തിക്കുന്നത്, അവർക്ക് മത്സ്യം നല്ലരീതിയിൽ കിട്ടുന്ന സമയമാണിത്. കടലിൽ ഇറങ്ങാത്തതിനാൽ വലിയ നഷ്‌ടമുണ്ടാകുമെന്ന് അവർ പറയുന്നു. ഹാർബറിൽ പ്രശ്നം നിലനിൽക്കുന്നതിനാൽ എല്ലാ വിഭാഗം ബോട്ടുകളും ഇപ്പോൾ വിട്ടുനിൽക്കുകയാണ്. ഇതിനിടെ സിപിഎൽയു യൂണിയനും പണിമുടക്ക് സമരം തുടങ്ങി. ഹാർബർ ഏതാണ്ട് പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. മുഴുവൻ ബോട്ടുകളും വിട്ടുനിൽക്കുന്നതിനാൽ കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. കേരളത്തിലെതന്നെ പ്രധാന മത്സ്യവിപണന കേന്ദ്രമാണിത്. കയറ്റുമതി ഇനത്തിൽപ്പെടുന്ന മത്സ്യങ്ങൾ വലിയരീതിയിൽ എത്തുന്ന ഹാർബറാണിത്. ഹാർബർ സ്‌തംഭിച്ചതോടെ ആയിരങ്ങൾക്ക് പണിയില്ലാതായി.
സിഐടിയു തൊഴിലാളികൾ പ്രകടനം നടത്തി
തോപ്പുംപടി കൊച്ചി ഫിഷറീസ് ഹാർബറിലെ കൂലിത്തർക്കവുമായി ബന്ധപ്പെട്ട് ബോട്ടുടമകളുടെ നിലപാടിനെതിരേ സിഐടിയുവിന് കീഴിൽ പ്രവർത്തിക്കുന്ന സിപിഎൽയുവിൻ്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. കൊച്ചങ്ങാടിയിൽ നിന്നാരംഭിച്ച പ്രകടനം ഹാർബറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം യൂണിയൻ സെക്രട്ടറി ബെന്നി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. വി.എം. യൂസഫ് അധ്യക്ഷത വഹിച്ചു .കെ.എം. റിയാദ്, ബി. ഹംസ, കെ.എ. നജീബ്, വി.കെ. സലീം, വി.എ. ഹാഷിം. എ.എ. സിദ്ദിഖ്. എ.എസ്. ഷാജി, വി.കെ. ഹംസു തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group