ഇടമലക്കുടിയിൽ ഉയർന്നത് 131 ലൈഫ് വീടുകൾ

ഇടമലക്കുടിയിൽ ഉയർന്നത് 131 ലൈഫ് വീടുകൾ
ഇടമലക്കുടിയിൽ ഉയർന്നത് 131 ലൈഫ് വീടുകൾ
Share  
2025 Aug 15, 10:16 AM
KRISHIJAGRAN

മൂന്നാർ: ചോർന്നൊലിക്കുന്ന പുല്ലുമേഞ്ഞ കുടിലുകൾ, കാട്ടുമൃഗങ്ങളെയും ഇഴജന്തുക്കളെയും പേടിച്ചുള്ള ജീവിതം. എല്ലാം ഇപ്പോൾ പഴങ്കഥയായി മാറി. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 131 ലൈഫ് വീടുകൾ പൂർത്തിയായി. ഇടമലക്കുടിയിലെ 28 ഉന്നതികളിലും ആധുനിക രീതിയിലുള്ള വീടുകൾ പൂർത്തിയാവുകയാണ്.


വലിയ പ്രയത്നം


റോഡ് സൗകര്യമില്ലാത്ത വിവിധ ഉന്നതികളിൽ തലച്ചുമടായാണ് വീട് നിർമാണത്തിനുള്ള സാമഗ്രികളെത്തിച്ചത്. ആകെ 421 വീടുകളാണ് പഞ്ചായത്തിൽ അനുവദിച്ചിട്ടുള്ളത്. ഇതിലെ 131 വീടുകളുടെ പണി പൂർത്തിയായി. ഇതിനായി 6.48 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. രണ്ട് കിടപ്പുമുറി, ഹാൾ, സിറ്റൗട്ട് ശൗചാലയം എന്നീ സൗകര്യങ്ങളോടുകൂടിയ 420 ചതുരശ്ര അടി വിസ്ത‌ീർണമുള്ള വീടുകളാണ് നിർമിച്ചുനൽകുന്നത്. സർക്കാർ അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകിയ സന്തോഷത്തിലാണ് ഷെഡ്ഡ് കുടിയിലെ മുരുകരാജനും കുടുംബവും. ഓണത്തോടെ പുതിയ വീട്ടിലേക്ക് താമസം മാറാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ചുമട്ടുതൊഴിലാളിയായ രാമന്റെ സൊസൈറ്റിക്കുടിയിലെ വീടിൻ്റെ പണി പുരോഗമിക്കുകയാണ്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ വീടിൻ്റെ നിർമാണവും അന്തിമ ഘട്ടത്തിലാണ്. വീട് ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഇരുവരും. സാധാരണക്കാരൻ്റെ വീടെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമായി മാറുകയാണ് സർക്കാരിന്റെ ലൈഫ് പദ്ധതി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan