സാനിറ്ററി മാലിന്യത്തിൽനിന്നു വൈദ്യുതി

സാനിറ്ററി മാലിന്യത്തിൽനിന്നു വൈദ്യുതി
സാനിറ്ററി മാലിന്യത്തിൽനിന്നു വൈദ്യുതി
Share  
2025 Aug 15, 10:12 AM
KRISHIJAGRAN

വർക്കല വർക്കലയിൽ സാനിറ്റ്റി വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ പ്രവർത്തനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു‌. മാലിന്യസംസ്ക്‌കരണത്തിൽ വർക്കല നഗരസഭ മാതൃകയാണ്. കേന്ദ്രസർക്കാരിൻ്റെ ശുചിത്വ റാങ്കിങ്ങിൽ 1370-ൽ നിന്നും 158-ാം സ്ഥാനത്തേക്ക് വർക്കല നഗരത്തിനു മുന്നേറാൻ കഴിഞ്ഞത് ഇത്തരം നല്ല മാറ്റങ്ങൾ സ്വാഗതംചെയ്യുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് ആദ്യമായി ഗാർഹിക ബയോമെഡിക്കൽ സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയസംസ്കരണത്തിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാൻ്റാണിത്. നഗരസഭയുടെ 10 സെൻ്റ് സ്ഥലത്ത് ഒന്നരക്കോടി രൂപയോളം ചെലവഴിച്ചാണ് പ്ലാൻ്റ് സ്ഥാപിച്ചത്.


വർക്കല കണ്യാശ്രമം മാലിന്യസംസ്ക‌രണ പ്ലാന്റിനു സമീപമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സാങ്കേതിക അനുമതിയോടെ വർക്കല നഗരസഭ പ്ലാന്റ് സ്ഥാപിച്ചത്. ഇതുവഴി ഗാർഹിക ബയോമെഡിക്കൽ സാനിറ്റ്റി മാലിന്യങ്ങളായ ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, പുനരുപയോഗസാധ്യമല്ലാത്ത തുണികൾ, മുടി എന്നിവ ശാസ്ത്രീയമായി നിർമാർജനം ചെയ്യാനാകും. പ്രതിദിനം അഞ്ച് ടൺ മാലിന്യങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ള പ്ലാൻ്റിൽനിന്നും 60 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. വി. ജോയി എംഎൽഎ അധ്യക്ഷനായി.


എൽഎസ്.ജിഡി സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, ശുചിത്വമിഷൻ എക്സ‌ിക്യുട്ടീവ് ഡയറക്‌ടർ യു.വി. ജോസ്, വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി, വൈസ് ചെയർപേഴ്‌സൺ കുമാരി സുദർശിനി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്‌മിതാ സുന്ദരേശൻ, ക്ലീൻ സിറ്റി മാനേജർ പ്രകാശ്, നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള കെ.വി. സന്തോഷ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan