
ഞാറ്റ്യേല ശ്രീധരന്
നാടിന്റെ അന്ത്യാഞ്ജലി
തലശ്ശേരി:വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ചതുർഭാഷാ നിഘണ്ടുകാരനും, പ്രമുഖ യുക്തിവാദിയും, സാഹിത്യകാരനുമായ ഞാറ്റ്യേല ശ്രീധരന്റെ ഭൗതികശരീരം ചടങ്ങുകളേതുമില്ലാതെ കണ്ടിക്കൽ നിദ്രാ തീരത്ത് സംസ്ക്കരിച്ചു.റബ് കോ ചെയർമാൻ
കാരായി രാജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി.എം.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചുവിവിധ സംഘടനാ നേതാക്കളായ
.ടി.പി. ശ്രീധരൻ , അഡ്വ. കെ.കെ.രമേഷ്, പൊന്ന്യം കൃഷ്ണൻ , പങ്കജാക്ഷൻ മാസ്റ്റർ രഞ്ചിത്ത്, അഡ്വ:വി.പ്രദീപൻ കെ.ടി. ബാബുരാജ്, സി.എൻ ജിതിൻ , സുരേഷ് മാസ്റ്റർ സംസാരിച്ചു.
പി.പ്രമോദ് സ്വാഗതം പറഞ്ഞുസി.പി.എം.നേതാക്കളായ
പി.ജയരാജൻ,ടി.വി.രാജേഷ് എം.എൽ എ,,പി..ഹരീന്ദ്രൻ
എം സുരേന്ദ്രൻ ,കാരായി രാജൻ, നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ, ടി.പി. ശ്രീധരൻ ,സി.പി.ഐ. സംസ്ഥാന അസി.സെക്രട്ടരി
സി.എൻ ചന്ദ്രൻതുടങ്ങിയവർ വസതിയിലെത്തി അനുശോചനമറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും, സ്പീക്കർ അഡ്വ: എ.എൻ ഷംസീറും ഞാറ്റ്യേലശ്രീധരനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

കുടുംബശ്രീ സംവിധാനം
മാഹിയിലും വേണം
മാഹി:അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പള്ളൂർ വില്ലേജ് സമ്മേളനം പള്ളൂർ ബി.ടി.ആർ മന്ദിരത്തിൽ മുതിർന്ന പ്രവർത്തക പി.എം.ലീല പതാക ഉയർത്തി.ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം.കെ ശോഭ ഉദ്ഘാടനം ചെയ്തു.സംഘാടസമിതി ചെയർമാൻ വടക്കൻ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. കെ.ഷാജിത അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപോർട്ട് സി.വി.അജിത അവതരിപ്പിച്ചു.രക്തസാക്ഷി പ്രമേയം എ.കെ.അപർണയും അനുശോചന പ്രമേയം മേരിഅനീഷയും അവതരിപ്പിച്ചു. പ്രസീഡിയംഅംഗങ്ങളായ കെ. നിജിഷ . കെ.ഷാജിത . കെ.പിജോസ്ന നിയന്ത്രിച്ചു.
സമ്മേളനത്തിൽ 'മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗങ്ങളായ 'ആമീന മാളിയേക്കൽ .സി.കെ.റീജ ടി. ഗീത എം.എ.പ്രസന്ന വി. രഞ്ജിനി. പിബിന്ദു സംസാരിച്ചു.
മാഹിയിലെ റേഷൻ സംവിധാനം പുനസ്ഥാപിക്കുക, മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക.കേരള മോഡൽ കുടുംബശ്രീ മാഹിയിലും നടപ്പിലാക്കുക.മാഹി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കാൻ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
പ്രസിഡൻ്റായി കെ.ഷാജിതയേയും വൈ: പ്രസിഡൻ്റ്മാരായി. നിജിഷ,മേരി അനീഷ് എന്നിവരേയും സെക്രട്ടറിയായി സി.വി.അജിതയേയും, ജോ:സെക്രട്ടറിമാരായി കെ. ശാന്തിനി,. കെ.ജോസ്നഎന്നിവരേയും ട്രഷററായി എൻ. ബിന്ദുജയേയും തിരഞ്ഞെടുത്തു.
ചിത്രവിവരണം:ജനാധിപത്യമഹിളഅസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം.കെ ശോഭ ഉദ്ഘാടനംചെയ്യുന്നു
മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 950 രൂപ വർദ്ധനവ്. ബോണസ് 13.8%
മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 950 രൂപ ശമ്പള വർദ്ധനവ് അനുവദിച്ചു. ബോണസ് 13.8% വും നൽകുവാൻ തീരുമാനമായി.മാഹി ലേബർ ഓഫീസർ കെ. മനോജ് കുമാറിൻ്റെ സാന്നിധ്യത്തിൽ സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളും, പമ്പുടമകളും വ്യാഴാഴ്ച്ച നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.പുതിയ ശമ്പള നിരക്ക് ആഗസ്റ്റ് മാസത്തിൽ പ്രാബല്യത്തിൽ വരും.. മാഹി മേഖലയിലെ 23 പെട്രോൾ പമ്പുകളിലെ 500 ൽ പരം ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക.
പമ്പുടമകളെ പ്രതിനിധീകരിച്ച് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ.ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, കെ.മജീദ്, ധനേഷ്, കെ.പി.ഹരീഷ് എന്നിവർ പങ്കെടുത്തു. സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ എ.പ്രേമരാജൻ, ഹാരിസ് പരന്തിരാട്ട്, പി.സി.പ്രകാശൻ (സി.ഐ.ടി.യു), സത്യൻ കുനിയിൽ ,ഇ .രാജേഷ്, കെ.ടി. സത്യൻ (ബിഎംഎസ്), കെ.മോഹനൻ (ഐ.എൻ.ടി.യു.സി) എന്നിവരും ചർച്ചയിൽ പങ്കെടുത്തു
കതിരൂർ വേറ്റുമ്മലിലെ ആറങ്ങോത്ത് തറവാട് കുടുംബ സംഗമം നാളെ
തലശ്ശേരി: കതിരുർ വേറ്റുമ്മലിലെ പുരാതനമായ ആറങ്ങോട്ട് തറവാട്ടിലെ പുതുതലമുറ കുടുംബ കൂട്ടായ്മ സംഘടിപ്പിക്കുന്നു. കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന തറവാട് കുടുംബ സംഗമം നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. മതമൈത്രിയുടെ ഭാഗമായി കൊട്ടിയൂർ, ശബരിമല തീർത്ഥാടകർക്കായി സത്രങ്ങൾ ഒരുക്കാനും ഭക്ഷണ വിതരണം ചെയ്തും നാടിനായി പൊതു കിണറുകൾ സ്ഥാപിച്ചും മാതൃക കാട്ടിയവരാണ് തറവാട്ടിലെ കാരണവന്മാരെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തറവാട്ടിലെ മുതിർന്ന അംഗങ്ങളെ സംഗമ വേദിയിൽ ആദരിക്കും. പ്രത്യേക ട്രസ്റ്റ് രൂപികരിച്ച് പൊതുപ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും. ചെയർമാൻ മുഹമ്മദ് റഫീഖ്,കൺവീനർ എ.മുഹമ്മദ്, ട്രഷറർ കെ.എ.മുനീർ, രക്ഷാധികാരികളായ എ.സി.അബ്ദുറഹ്മാൻ, കെ.പി. മൊയ്തു., കെ.പി. ബഷീർ, എ.വി. മയമൂദ്, സി.സി. നാസർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

എൻ.പി സരോജിനി നിര്യാതയായി
മാഹി.കോടിയേരി ഇടയിൽ പീടിക ഗാന്ധി മെമ്മോറിയൽ ക്ലബ്ബിന് സമീപം കൂത്തുപറമ്പ് നഗരസഭയിൽ നിന്ന് വിരമിച്ച തയ്യിൽ പൊയിൽ എൻ പി സരോജിനി (78) നിര്യാതയായി ഭർത്താവ്: പരേതനായ തലശ്ശേരി നഗരസഭയിൽ നിന്ന് വിരമിച്ച കെ പി കെ കുമാരൻ
മക്കൾ: അനൂപ് (ഇലക്ട്രിസിറ്റി ,മാഹി), ഷഹാന, ഷിജില (ഹെഡ് സർവെയർ, കണ്ണൂർ), മരുമക്കൾ :ബീന (കുന്നോത്ത് പറമ്പ, ഗ്രാമപഞ്ചായത്ത്), ബാലചന്ദ്രൻ (ആകാശവാണി, കണ്ണൂർ), സിറോഷ് ലാൽ(റിട്ട: അധ്യാപകൻ, നാവല്ലൂർ എം എൽ പി, സ്കൂൾ) സഹോദരങ്ങൾ ജയലക്ഷ്മി, ശ്യാമള, ശ്രീജ പരേതരായ രാമദാസൻ, വിജയൻ ,ജയരാജൻ സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വിട്ടുവളപ്പിൽ
വരയും വായനയുംപിന്നെ ഭാരതാംബയും
തലശ്ശേരി:വരയും,വായനയും- ഭാരതാംബയും ജനാധിപത്യ റിപ്പബ്ളിക്കും എന്ന വിഷയത്തിൽ ചർച്ചാ സായാഹ്നം ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് പ്രസിഡണ്ട് പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ സമരത്തിൽ ഭാഗഭാക്കാകാത്ത സവർണ ഹിന്ദുത്വ സംഘടനയായ ആർഎസ്എസ് ഒരിക്കലും ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ജാതിവിവേചനത്തിലൂന്നിയ ഒരു ഭരണഘടന ഉണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി നിലവിലുള്ള ഫെഡറൽ ഭരണഘടന അട്ടിമറിക്കാനായുള്ള തീവ്രശ്രമത്തിലാണ് ആർ എസ് എസ്.
1948-ൽ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ കൊലപാതകത്തിന് പങ്കാളിത്തം വഹിച്ച സംഘടന എന്ന നിലയിൽ സ്വതന്ത്ര്യ ഇന്ത്യയിൽ നിരോധനം നേരിട്ട സംഘടനയായ RSS ൻ്റെ പൂജാ ചിത്രം രാജ്ഭവനിലും, സർവ്വകലാശാല സെനറ്റ് ഹാളിലും ഔദ്യോഗിക പരിവേഷത്തിൽ കേരള ഗവർണർ പൂജിക്കാനായി വെച്ചത് തന്നെ രാജ്യദ്രോഹപരമാണ്. അതിനെ ന്യായീകരിച്ച സർവ്വകലാശാല വിസിമാരുടെ നിലപാടും രാജ്യദ്രോഹപരം തന്നെ.
സ്വതന്ത്ര്യ ഇന്ത്യയിൽ പ്രതീകാത്മകമായി കർഷകസ്ത്രീ ദേശീയ പതാകയും ഭരണഘടനയും കൈയ്യിലേന്തിയുള്ള ഭാരത സ്ത്രീയെ വരച്ചു കാട്ടിയുള്ള ഒരവതരണം വരയിലൂടെ പ്രമുഖ ചിത്രകാരന്മാരായ സെൽവൻ മേലൂരും, എ. സത്യനാഥും അവതരിപ്പിച്ചു. രാജ്ഭവനിലും സെനറ്റ് ഹാളിലും വ്യക്തത ഇല്ലാത്ത ഇന്ത്യൻ പടവും ദേശീയ പതാകയെ അപകീർത്തികരമാക്കാൻ ഉദ്ദേശിച്ച് കാവിപതാക ഉയർത്തിയ സ്ത്രീരൂപവും എടുത്തു കാണിച്ചുള്ള നിലപാട് പ്രദർശിപ്പിച്ച വരെയും നേതൃത്വം വഹിച്ചവരെയും രാജ്യദ്രോഹികളായി കണ്ട് സ്വമേധയാ പരമോന്നത നീതിപീഠം കേസെടുക്കേണ്ടതാണെന്ന് പവിത്രൻ മൊകേരി അഭിപ്രായപ്പെട്ടു.ഒരു പ്രസംഗത്തിൻ്റെ പേരിൽ രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനം കോടതി പരാമർശത്താൽ ഇന്ത്യയിൽ റദ്ദാക്കപ്പെട്ടു. , പാതയോര പൊതുയോഗ പ്പേരിൽ കോർട്ടലഷ്യം നടത്തി എന്നതിന് എം.വി.ജയരാജൻ എക്സ് MLA ക്ക് സ്വമേധായ കോടതി കേസെടുത്ത് ശിക്ഷവിധിച്ചു. ഭരണഘടനയേയും, ദേശീയ പതാകയേയും അംഗീകരിക്കാത്ത, രാഷ്ട്ര പിതാവിൻ്റെ കൊലയാളികളുടെ മുദ്രകളെ ഭരണഘടന കേന്ദ്രത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വ സേവകരെ രാജ്യദ്രോഹത്തിന് തുറുങ്കിലാക്കുകയാണ് വേണ്ടതെന്ന് ചർച്ചയിൽ ഉയർന്നു. മേലൂർ വായനശാലയും മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറവും മേലൂർ വായനശാലയിൽ സംഘടിപിച്ച ചർച്ചയിൽ കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ.സുരേന്ദ്രൻ സ്വാഗതവും ,സെൽവൻ മേലൂർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: മേലൂർ വായനശാലയും മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറവും സംഘടിപ്പിച്ച ഭാരതാംബയും ജനാധിപത്യ റിപ്പബ്ലിക്കും ചർച്ചാ സായാഹനം പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു. ചിത്രീകരണം സെൽവൻ മേലൂർ എ. സത്യനാഥ് എന്നിവർ

പക്ഷി വിസർജ്യം ഭയന്ന്
തണൽ മരങ്ങൾ മുറിച്ച് മാറ്റുന്നു.
ന്യൂമാഹി: അഴിമുഖത്തെ പക്ഷിസങ്കേതം കൂടിയായ മാഹി പാലത്തെ വൻമരം മുറിച്ചു മാറ്റാൻ നീക്കം.
ടൗണിലെ മരങ്ങൾ മുറിക്കുന്നത് പക്ഷികളുടെ വിസർജ്യം യാത്രക്കാരുടേയും വാഹനങ്ങളുടേയും മേൽ പതിക്കുന്നത് കൊണ്ടാണത്രെ.
പക്ഷികളുടെ ആവാസ കേന്ദ്രമായ പക്ഷികളുള്ള തണൽ മരങ്ങൾ മുറിച്ച് നീക്കുന്നത് വേനൽ ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നതിനും റോഡിലിറങ്ങുന്നവർക്ക് അസഹനീയമായ ചൂട് ഏൽക്കുന്നതിനും കാരണമാകും.
ചില കടകൾക്ക് കാഴ്ച നഷ്ടപ്പെടുമെന്നതിനാൽ ചില മരങ്ങൾ നേരത്തെ തന്നെ മുറിച്ച് മാറ്റിയിരുന്നു.

മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ പക്ഷികളും കുഞ്ഞുങ്ങളും മുട്ടകളും ഇല്ലാതാകുന്നു എന്നത് വേദനാജനകമാണ്.
ഇതിന് പരിഹാരം എന്നത് ജൈവ വൈവിധ്യ ബോർഡിന് അപേക്ഷ നൽകിയാൽ നെറ്റ് ഇടുന്നത് പക്ഷികൾക്ക് താമസിക്കുന്നതിനും വിസർജ്യം താഴെക്ക് വീഴാതിരിക്കാനും സഹായിക്കും. പ്രത്യേകതരംവലയും സ്ഥാപിച്ച് പിന്നീട് പക്ഷി കാഷ്ഠം നീക്കം ചെയ്ത് ശുചീകരിക്കാനും സംവിധാനമുണ്ട് ഈ സംവിധാനം ഒരുക്കാനുള്ള സാമ്പത്തിക സഹായം പൂർണ്ണമായും തദ്ദേശ സ്ഥാപനങ്ങൾക്ക് ജൈവ വൈവിധ്യ ബോർഡുകൾ നൽകും .
ഇതൊക്കെയാണെങ്കിലും
അക്രമകാരികളായ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ യാതൊരു നടപടിയുമില്ല. ഉപദ്രവകാരികളായ തെരുവ് നായകളെ സംരക്ഷിച്ച് ഉപദ്രവകാരികളല്ലാത്ത പക്ഷികളെ ഇല്ലാതാക്കിയ അധികൃതരുടെ നടപടി സാക്ഷര കേരളത്തിന് അപമാനമാണെന്ന് പ്രകൃതി സ്നേഹികൾ പറയുന്നു
ചിത്രവിവരണം: കോടാലി വീണ മാഹി പാലത്തെ വൻ തണൽ മരം

സ്വാതന്ത്ര്യ സംരക്ഷണ ജ്വാല
കണ്ണൂർ:രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാൻ കൂട്ടായ പോരാട്ടം അനിവാര്യമാണെന്ന് എൻസിപി(എസ്) കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എൻസിപി(എസ്) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തെളിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്തൻ മുരിക്കോളി അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം വി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡണ്ട് വി.സി വാമനൻ, സംസ്ഥാന നിർവാഹക സമിതി അംഗം പി.സി.അശോകൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.വി രജീഷ് സ്വാഗതവും പി.ടി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.
ചിത്രവിവരണം:കെ.സുരേശൻ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തെളിയിക്കുന്നു

വോട്ട് കൊള്ളയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച്
യൂത്ത് കോൺഗ്രസ് പ്രതിഷേധം.
തലശ്ശേരി:രാജ്യത്തെ വോട്ട് കൊള്ളയിൽ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ജനധിപത്യത്തെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തപാൽ വഴി അയച്ചു നൽകി എരഞ്ഞോളി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് എരഞ്ഞോളി മണ്ഡലം പ്രസിഡണ്ട് രഗിൻ രാജ് പിസി അധ്യക്ഷവഹിച്ചു. യൂത്ത് കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് സങ്കടന സെക്രട്ടറി ഷുഹൈബ് വി വി ഉൽഘടനം ചെയിതു,എരഞ്ഞോളി മുതിർന്ന നേതാവ് ബാലകൃഷ്ണൻ പെരുന്താറ്റിൽ സംസാരിച്ചു
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീൻ സഫാരിക്ക് സ്വീകരണം
തലശ്ശേരി : ചെന്നൈയിൽ നടന്ന മുസ്ലിം ലീഗ് ദേശീയ കൗൺസിലിൽ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജൻമ നാട്ടിലെത്തുന്ന തലശ്ശേരി സി എച്ച് സെന്റർ ചെയർമാർ കൂടിയായ സൈനുൽ ആബിദീൻ സഫാരിക്ക് ആഗസ്റ്റ് 17 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തലശ്ശേരി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് സ്വീകരണം നൽകാൻ തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃത്വ സംഗമം തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് എ കെ ആ ബൂട്ടി ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല വൈസ് പ്രസിഡണ്ട് അഡ്വ: കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ സി അഹമ്മദ്, ഷാനിദ് മേക്കുന്ന്, എൻ മൂസ, റഷീദ് കരിയാടൻ, ഖാലിദ് മാസ്റ്റർ കോടിയേരി, പള്ളിക്കണ്ടി യൂസഫ് ഹാജി, ആര്യ ഹുസൈൻ, സി കെ പി മമ്മു, സി കെ പി റയീസ്, അഹമ്മദ് അൻവർ ചെറുവക്കര, അസ്ലം പെരിങ്ങാടി, കുഞ്ഞിമൂസ കാവുള്ളതിൽ, പി കെ ഹനീഫ, പി വി മഹമൂദ്,ദാവൂദ് കതിരൂർ, കെ കെ ലത്തീഫ്, നസീർ കെ കെ പ്രസംഗിച്ചു.

സബ്കലക്ടർ ഓഫീസിലേക്ക്
മാർച്ച് നടത്തി.
തലശ്ശേരി : സർക്കസ് കലാകാരൻമാരുടെ പെൻഷൻ 3000 രൂപയായി ഉയർത്തുക,5മാസത്തെ പെൻഷൻകുടിശ്ശിക അനുവദിക്കുക , തടഞ്ഞുവെച്ച പെൻഷൻ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സർക്കസ് എ൦പ്ലോയീസ് യൂണിയൻ ഐ. എൻ ടി യു സി യുടെ നേതൃത്വത്തിൽ തലശ്ശേരി സബ്കലക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി.
എ൦.പി.അരവിന്ദാക്ഷൻ ഉദ്ഘാടന൦ ചെയ്തു. കെ.ഇ.പവിത്രരാജ് അദ്ധ്യക്ഷനായ് ശ്രീ.ചൂര്യയ് ചന്ദ്രൻമാസ്റ്റർ,പി.വി.രാധാകൃഷ്ണൻ,ജതീന്ദ്രൻകുന്നോത്ത്,യു.സിയാദ്,എ.പ്രേമൻ,സി.വിജയേന്ദ്രൻ, പി അനിൽകുമാർ എ.ഷർമ്മിള,സതി തുടങ്ങിയവർ സ൦സാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group