
കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ 24 മണിക്കൂറും പൊതുജനങ്ങൾക്കും ഉപയോഗിക്കാമെന്നും മറ്റു പമ്പുകളിലെ ശൗചാലയങ്ങൾ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഉപയോഗിക്കാൻ അനുവദിക്കണമെന്നും ഹൈക്കോടതി. പൊതു ഉപയോഗത്തിന് തുറന്നുനൽകണമെന്ന് അധികൃതർക്ക് നിർബന്ധിക്കാനാകില്ലെന്ന മുൻ ഉത്തരവിൽ ഭേദഗതിവരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര ഗതാഗതമന്ത്രാലയത്തിൻ്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും നിലപാട് കണക്കിലെടുത്താണ് മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയത്. ദേശീയപാതയിലെ പമ്പുകളിൽ ശൗചാലയം ഉള്ളതായ ബോർഡും വെക്കണം. മറ്റ് മേഖലയിലെ പമ്പുകളിലെ ശൗചാലയങ്ങൾ ഉപഭോക്താക്കൾക്കും വാഹനത്തിലെ യാത്രക്കാർക്കും ഉപയോഗിക്കാനായി നൽകണം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group