വിഭജനഭീകരതാ സ്മരണദിനം: ഗവർണറെ നിരാകരിച്ച് ഉത്തരവുമായി സർക്കാർ

വിഭജനഭീകരതാ സ്മരണദിനം: ഗവർണറെ നിരാകരിച്ച് ഉത്തരവുമായി സർക്കാർ
വിഭജനഭീകരതാ സ്മരണദിനം: ഗവർണറെ നിരാകരിച്ച് ഉത്തരവുമായി സർക്കാർ
Share  
2025 Aug 14, 10:45 AM
KRISHIJAGRAN

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കർ നിർദേശിച്ച

'വിഭജനഭീകരതാ സ്‌മരണദിനം' വ്യാഴാഴ്‌ച കോളേജുകളിലും സർവകലാശാലകളിലും ആചരിക്കേണ്ടതില്ലെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവ്, ഗവർണറെ നിരാകരിച്ചുകൊണ്ടുള്ള സർക്കാർനിർദേശം കോളേജ് വിദ്യാഭ്യാസ ഡയറക്‌ടറും സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടറുംവഴി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കയച്ചു.


ഗവർണറുടെ നിർദേശത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന പുറപ്പെടുവിച്ചതിനു പുറമേ, കോളേജുകൾക്കും സർവകലാശാലകൾക്കും പ്രത്യേക ഉത്തരവ് നൽകി രാഷ്ട്രീയനിലപാട് അടിവരയിടുകയാണ് സർക്കാർ, വ്യാഴാഴ്ച‌യാണ് ഗവർണർ നിർദേശിച്ചിട്ടുള്ള പരിപാടി.


സാമുദായികധ്രുവീകരണത്തിന് വഴിയൊരുക്കുന്നതാണ് വിഭജന ഭീകരതാ ദിനാചരണമെന്ന് മന്ത്രി ആർ. ബിന്ദു മാധ്യമങ്ങളോടു പ്രതികരിച്ചു. ദിനാചരണം നടത്തേണ്ടതില്ല. അതു വ്യക്തമാക്കിയാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള കത്തെന്നും മന്ത്രി പറഞ്ഞു.


ഇതിനിടെ ഗവർണറുടെ നിർദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സാങ്കേതിക സർവകലാശാല (കെടിയു) വിസി ഡോ. കെ. ശിവപ്രസാദ് എല്ലാ എൻജിനിയറിങ് കോളേജുകൾക്കും കത്തയച്ചു. നിർദേശം അനുസരിക്കേണ്ടത് കോളേജുകളുടെ കടമയാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.


സർക്കാരിന്റേതിനു സമാനമായ നിലപാടാണ് പ്രതിപക്ഷവും സ്വീകരിച്ചിട്ടുള്ളത്. കലാലയങ്ങളിൽ പരിപാടി സംഘടിപ്പിച്ചാൽ തടയുമെന്ന് എസ്എഫ്ഐയും കെഎസ്‌യുവും പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതോടെ പരിപാടിയുടെ പേരിൽ കോളേജുകളിലും സർവകലാശാലകളിലും സംഘർഷസാധ്യതയുമേറി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan