
ഉദ്ഘാടനം ചിങ്ങം ഒന്നിന്
ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാം വേറെ ലെവലാകും. കാലാവസ്ഥ അതിജീവന കൃഷി സാധ്യമാക്കാൻ പാലക്കാട് ഐഐടി വികസിപ്പിച്ച നിർമിതബുദ്ധി വിദൂരനിയന്ത്രണവും ഡേറ്റാ അധിഷ്‌ഠിത സാങ്കേതികോപകരണങ്ങളും ഇവിടെ വരികയാണ്. ആധുനികരീതിയിൽ നെൽവിത്ത് ഉത്പാദിപ്പിക്കാൻ യന്ത്രവത്കരണം, ഞാറ്റടിനിർമാണത്തിനും വിത്തുസംസ്‌കരണത്തിനും നൂതന സാങ്കേതികവിദ്യ, നെൽവിത്ത് സംഭരിക്കാൻ ഹൈടെക് ഗോഡൗൺ എന്നിവയും സജ്ജമാക്കും.
ഫലവൃക്ഷങ്ങളുടെ നടീൽ വസ്‌തുക്കൾ ഉത്പാദിപ്പിക്കാൻ പോളിഹൗസുകൾ, ആധുനിക കൃഷിരീതി പരിശീലിപ്പിക്കുന്ന കേന്ദ്രം, ആധുനിക കൃഷിരീതികളുടെ പ്രദർശനത്തോട്ടം. ജീവാണുവളങ്ങളും ജൈവകീടനാശിനികളും വളർച്ചാത്വരകങ്ങളും നിർമ്മിക്കുന്ന കേന്ദ്രം, ജലസേചനം കാര്യക്ഷമമാക്കാൻ ഭൂഗർഭജലസേചനസംവിധാനം, സോളാർ പമ്പുസെറ്റുകൾ തുടങ്ങിയവയും സ്ഥാപിക്കും. ജില്ലാപഞ്ചായത്തിൻ്റെ മേൽനോട്ടത്തിലുള്ള സീഡ് ഫാമിൽ ദേശീയ കൃഷി വികാസ് യോജനയിൽ അനുവദിച്ച 4.16 കോടി രൂപ വിനിയോഗിച്ചാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുക.
തദ്ദേശവകുപ്പ് എൻജിനിയറിങ് വിഭാഗം, കാർഷിക എൻജിനിയറിങ് വിഭാഗം, ഭൂഗർഭജലവിഭാഗം, അനെർട്ട്, ഐഐടി, പാലക്കാട് സ്റ്റേറ്റ് സീഡ് ഫാം ഓഫീസർ എന്നിവയ്ക്കാണ് നിർവഹണച്ചുമതല. സുസ്ഥിര കാർഷികോത്പാദനം സാധ്യമാക്കാൻ അടിസ്ഥാനസൗകര്യവികസനം രണ്ടുവർഷത്തിനകം പൂർത്തിയാക്കും. ഒരു കോടി രൂപയുടെ വരുമാനം സീഡ് ഫാമിന് ലഭ്യമാക്കുകയും കർഷകർക്ക് ഉത്പാദനോപാധികളും കാർഷിക സാങ്കേതികവിദ്യകളും ലഭ്യമാക്കുകയും ചെയ്‌ത് മികവിൻ്റെ കേന്ദ്രമായി മാറുകയാണ് ലക്ഷ്യം.
പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഞായറാഴ്‌ച കെ.ഡി. പ്രസേനൻ എംഎൽഎ നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ അധ്യക്ഷയാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group