
എലിക്കുളം : 2035-ൽ എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്‌തതയുള്ള ഗ്രാമമായി എലിക്കുളം പഞ്ചായത്തിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളുമായി എലിക്കുളം വികസന കോൺക്ലേവ്, ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി രൂപവത്കരണത്തിനായി സംഘാടകസമിതി യോഗം ചേർന്നു. പാമ്പാടി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രൊഫ. എം.കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറകടർ ട്രീസ സെലിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ഷാജി പദ്ധതി വിശദീകരണം നടത്തി.
വൈസ് പ്രസിഡന്റ് സൂര്യാമോൾ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാസെക്രട്ടറി വിഷ്ണു ശശിധരൻ, ഷേർളി അന്ത്യാംകുളം, സെൽവി വിത്സൻ, സിനി ജോയ്, കെ.എം. ചാക്കോ, മാർട്ടിൻ ജോർജ്, കെ. പ്രവീൺ, എ.ജെ. അലക്സ‌് റോയ് തുടങ്ങിയവർ പ്രസംഗിച്ചു. പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള ചർച്ചയിൽ കെ.സി. സോണി, വി.വി. ഹരി വാളാച്ചിറയിൽ, ടോമി കപ്പിലുമാക്കൽ, കെ.എൻ. രാധാകൃഷ്ണപിള്ള, വി.പി. ശശി, കെ.ആർ, മന്മഥൻ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത്പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ചെയർമാനായും എസ്. ഷാജി കൺവീനറായും 51 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. ആദ്യഘട്ടമായി സംവാദസദസ്സുകൾ, സെമിനാറുകൾ, പഠന പരിപാടികൾ, പ്രദർശനമേളകൾ തുടങ്ങിയവ നടത്തും. ഇവ ക്രോഡീകരിച്ചുള്ള വികസനസദസ്സുകൾ സെപ്റ്റംബർ 22 മുതൽ 27 വരെ നടത്തും. മന്ത്രിമാർ, വിവിധ രംഗങ്ങളിലെ വിദഗ്‌ധർ, സന്നദ്ധ സാംസ്കാരിക പ്രവർത്തകൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group