
പത്തനംതിട്ട ജില്ലയിലെ മൃഗാശുപത്രികളിൽ ഇനി ഓൺലൈനായി ഒപി ടിക്കറ്റെടുക്കാം. സംസ്ഥാന മൃഗസംരക്ഷണവകുപ്പിൻ്റെ ഇ-സമൃദ്ധ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ മൃഗാശുപത്രികളിൽ ഇതിനുള്ള സൗകര്യം ഒരുങ്ങിയത്. സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് നിലവിൽ ഈ സൗകര്യം ലഭ്യമാകുക. ഈ മാസം അവസാനത്തോടെ പൂർണസജ്ജമാകും. ഡോക്ടറുടെ സേവനം ലഭ്യമാണോ എന്ന് മുൻകൂട്ടി അറിയാനാകും. ഇ-സമൃദ്ധ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണിത്. ക്ഷീരകർഷകരുൾപ്പെടെയുള്ളവരുടെ ആപ്ലിക്കേഷനിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ആരോഗ്യസർട്ടിഫിക്കറ്റ്, മരുന്ന് കുറിപ്പടികൾ, പഴയ ചികിത്സാരേഖകൾ, ലാബ് റിപ്പോർട്ടുകൾ എന്നിവയെല്ലാം കിട്ടുന്ന തരത്തിൽ സമ്പൂർണ മൃഗാരോഗ്യ മാനേജ്മെൻ്റ് സംവിധാനമാണ് ലക്ഷ്യമിടുന്നത്. ആനിമൽ ഒപി മാനേജ്‌മെന്റ്റ് സിസ്റ്റത്തിലൂടെ ജില്ലയിലെ 61 കേന്ദ്രങ്ങളിലാണ് കർഷകന് ഉപകാരപ്രദമാകുന്ന സംവിധാനം എത്തിയത്.
വിവരങ്ങൾ വിരൽത്തുമ്പിൽ
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള വിവരശേഖരണം, തുടർവിശകലനം എന്നിവയിലൂടെ കർഷകരുടെ ഉത്‌പാദനച്ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത കൂട്ടാനും സാധിക്കുന്ന പദ്ധതികളായിരുന്നു ഇ-സമൃദ്ധയിൽ. ഇതിന്റെ ആദ്യഘട്ടമായി ജില്ലയിൽ കന്നുകാലികളിൽ സൗജന്യമായി മൈക്രോചിപ്പ് (റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ ഡിവൈസ്) ഘടിപ്പിക്കുന്നത് രണ്ടുവർഷം മുമ്പ് പൂർത്തിയായി. പശുക്കളുടെ ചെവിയിൽ ഘടിപ്പിച്ച ചിപ്പ് അധിഷ്ഠിത ടാഗിലൂടെ ഉടമയുടെ വിവരം, ലഭിക്കുന്ന പാലിന്റെ അളവ്, മൃഗത്തിന് നൽകിയ വാക്‌സിനേഷൻ വിവരം തുടങ്ങിയവ അറിയാനാകും.
ജില്ലയിലെ 60,000-ഓളം കന്നുകാലികളിൽ ചിപ്പ് ഘടിപ്പിച്ചു. കാർഡ് റീഡറോ, സ്മാർട്ട് ഫോണോ ഉപയോഗിച്ച് ടാഗ് ചെയ്‌ത ഓരോ കന്നുകാലിയുടെയും വിശദാംശങ്ങൾ കർഷകർക്കും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കും ഡിജിറ്റലായി ലഭ്യമാകും. ഇതിന്റെ രണ്ടാംഘട്ടമായാണ് മൃഗാശുപത്രികളിൽ ഇ സമൃദ്ധ ഒരുക്കിയത്. ടാഗ് ചെയ്യപ്പെട്ട കന്നുകാലികളുടെ വിവരങ്ങൾ രോഗനിരീക്ഷണം, ഇ-വെറ്ററിനറി സർവീസ്, ഇൻഷുറൻസ് അധിഷ്‌ഠിത സേവനങ്ങൾ, ബ്രീഡിങ് മാനേജ്‌മെൻ്റ് ജിഐഎസ് മാപ്പിങ് തുടങ്ങിയവയ്ക്കായും ഉപയോഗിക്കാം. നടപടികൾ വേഗത്തിലാകും പത്തനംതിട്ട ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണിത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group