നവീനവും ജനകീയവുമായ ദൗത്യങ്ങളാണ് ഭാരത് ഭവൻ നടപ്പാക്കുന്നത് -മന്ത്രി പി. പ്രസാദ്

നവീനവും ജനകീയവുമായ ദൗത്യങ്ങളാണ് ഭാരത് ഭവൻ നടപ്പാക്കുന്നത് -മന്ത്രി പി. പ്രസാദ്
നവീനവും ജനകീയവുമായ ദൗത്യങ്ങളാണ് ഭാരത് ഭവൻ നടപ്പാക്കുന്നത് -മന്ത്രി പി. പ്രസാദ്
Share  
2025 Aug 14, 10:23 AM
KRISHIJAGRAN

തിരുവനന്തപുരം: സർഗാത്മക പ്രവർത്തനങ്ങൾക്കൊപ്പം നവീനവും ജനകീയവുമായ സാംസ്‌കാരികദൗത്യങ്ങളാണ് ഭാരത് ഭവൻ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നതെന്ന് മന്ത്രി പി. പ്രസാദ്. ഭാരത് ഭവൻ കലയെയും കാർഷികതയെയും കൂട്ടിയിണക്കിയൊരുക്കുന്ന മണ്ണുരങ്ങ് ഗ്രാമച്ചന്തയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി.


പ്രതിവാര ഗ്രാമച്ചന്തയുടെ വേദിയിൽ പ്രദർശിപ്പിക്കുന്ന ഗോത്രകലകളുടെ മെഗാ സ്ട്രീമിങ്ങിന്റെ സ്വിച്ച്‌ഓൺ ബി. സന്ധ്യയും പ്രതിവാര ഗ്രാമീണഗാന സായാഹ്നത്തിന്റെ ഉദ്ഘാടനം ഡോ. കെ. ഓമനക്കുട്ടിയും ജൈവകാർഷിക പ്രായോഗിക പരിശീലന കളരിയുടെ ലോഗോ പ്രകാശനം ആർ. രവിന്ദ്രനും വിജയം ഭാസ്ക‌റും ചേർന്ന് നിർവഹിച്ചു. ജൈവകാർഷിക മേഖലയിൽ വേറിട്ട സഞ്ചാരം നടത്തുന്ന ആർ. രവീന്ദ്രൻ, വിജയം ഭാസ്ക്‌കർ എന്നിവരെ ആദരിച്ചു.


ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിക്കുന്ന ജൈവ പച്ചക്കറിവിഭവങ്ങൾ, വീടുകളിൽ നിന്നെത്തിക്കുന്ന ഉത്പന്നങ്ങൾ, മില്ലെറ്റ്സിൻ ഭക്ഷ്യവിഭവങ്ങൾ, പലതരം പൂക്കളാൽ തയ്യാറാക്കിയ ചായ, നാടൻ തേനുകൾ, പായസങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങി പ്രകൃതിദത്ത വിഭവങ്ങൾ ഗ്രാമച്ചന്തയിൽ മിതമായ നിരക്കിൽ ലഭ്യമാണ്.


ഭാരത് ഭവന്റെ മണ്ണുരങ്ങ് ഗ്രാമച്ചന്തയുടെ പ്രഥമ സംരംഭം വെള്ളിയാഴ്ചവരെ രാവിലെമുതൽ വൈകീട്ടുവരെ ഉണ്ടാകും. തുടർന്ന് വെള്ളിയാഴ്ചകളിൽ വൈകീട്ട് ഭാരത് ഭവൻ മരങ്ങിൽ ഗ്രാമച്ചന്തയും ഗാനസായാഹ്നങ്ങളും നാടൻകലകളുടെ അവതരണങ്ങളുമുണ്ടാകും.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan