പുറത്തേക്കുള്ള വഴി; ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ഇംപീച്ച്മെന്റിന് തുടക്കം

പുറത്തേക്കുള്ള വഴി; ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ഇംപീച്ച്മെന്റിന് തുടക്കം
പുറത്തേക്കുള്ള വഴി; ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ഇംപീച്ച്മെന്റിന് തുടക്കം
Share  
2025 Aug 13, 09:14 AM
KRISHIJAGRAN

ന്യൂഡൽഹി: ഔദ്യോഗികവസതിയുടെ സ്റ്റോർ മുറിയിൽ വൻതോതിൽ പണം കണ്ടെത്തിയ കേസിൽ അലഹാബാദ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരേ ഇംപിച്ച്മെൻ്റ് നടപടിക്ക് ലോക്‌സഭയിൽ തുടക്കം.

സ്പീക്കർ ഓംബിർളയാണ് ലോക് സഭയിൽ ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് സർക്കാരിൻ്റെ മുൻകൈയിൽ ഒരു ജഡ്‌ജിക്കെതിരേ ഇംപീച്ച്മെന്റ് പ്രമേയം വരുന്നത്.


കക്ഷിഭേദമില്ലാതെ 146 അംഗങ്ങൾ ഒപ്പിട്ടുനൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടി.


അന്വേഷിക്കാൻ മൂന്നംഗ സമിതി


ആരോപണം അന്വേഷിക്കാൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനിന്ദർ മോഹൻ ശ്രീവാസ്‌തവ, കർണാടക ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു കഴിയുന്നതും വേഗം റിപ്പോർട്ട് സമർപ്പിക്കാനും ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്നും സ്‌പീക്കർ പറഞ്ഞു.


1968-ലെ ജഡ്ജസ് ഇൻക്വയറി ആക്‌ടിലെ 3(2) സെക്‌ഷൻ പ്രകാരമാണ് മൂന്നംഗസമിതി രൂപവത്കരിക്കുന്നതെന്ന് സ്‌പീക്കർ വ്യക്തമാക്കിപ്രതിപക്ഷ ബഹളം മൂലം സഭ നിർത്തിയതിനുശേഷം ഉച്ചയ്ക്ക് ചേരുമ്പോഴാണ് സ്പ്‌പിക്കാർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.


നോട്ടീസിൽ ഒപ്പുവെച്ചത് രാഹുൽ ഉൾപ്പെടെ


പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ബിജെപി അംഗവും മുൻകേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദും ഉൾപ്പെടെയാണ് ജസ്റ്റിസ് വർമയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിനായി നോട്ടീസ് നൽകിയത്. വർഷകാല സമ്മേളനം ആരംഭിച്ച ജൂലായ് 21-നാണിത്.


നോട്ടുകെട്ടുകൾ കണ്ടെത്തിയത് മാർച്ച് 14-ന്


മാർച്ച് 14-ന് ദീപാവലി ദിനത്തിൽ ജസ്റ്റിസ് വർമയുടെ ഡൽഹിയിലെ ഔദ്യോഗികവസതിയിലുണ്ടായ തീപ്പിടിത്തത്തിനിടെയാണ് അനധികൃതമായി നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഇതേ തുടർന്ന് ജസ്റ്റിസ് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.


ആരോപണം ഗൗരവ സ്വഭാവമുള്ളത്


ജസ്റ്റിസ് വർമയ്ക്കെതിരായ ആരോപണങ്ങൾ ഗൗരവസ്വഭാവത്തിലുള്ളതാണെന്നും ഇതിന്മേൽ തുടർനടപടികളുണ്ടാവണമെന്നും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിർദേശിച്ചിട്ടുണ്ടെന്ന് സ്‌പീക്കർ ഓംബിർള. ജുഡിഷ്യറിയിൽ സാധാരണക്കാരന്റെ വിശ്വാസമുറപ്പിക്കുന്നത് കളങ്കമില്ലാത്ത സ്വഭാവത്തിലും സത്യസന്ധതയിലുമാണ്. ജസ്റ്റിസ് വർമയുടെ പേരിലുള്ള കേസ് അഴിമതിയുമായി ബന്ധപ്പെട്ടായതിനാൽ ഭരണഘടനയുടെ 124, 217, 218 അനുച്ഛേദം പ്രകാരം നടപടിക്ക് അർഹമാണ്. അഴിമതിയോട് ഒരു വിട്ടുവീഴ്‌ചയുമില്ലെന്ന പാർലമെൻ്റിൻ്റെ പ്രതിജ്ഞാബദ്ധത രാജ്യത്തെ ഓരോ പൗരനെയും ബോധ്യപ്പെടുത്തണം സ്‌പീക്കർ പറഞ്ഞു.


രാജിവെക്കാൻ മുൻ ചീഫ് ജസ്റ്റിസിന്റെ നിർദേശം


ജസ്റ്റിസ് വർമയ്ക്കെതിരായ അന്വേഷണത്തിനായി സുപ്രീംകോടതി മുൻ ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന കുഴിഞ്ഞ മാർച്ചിൽ രൂപവത്കരിച്ച മൂന്നംഗസമിതി മേയ് നാലിന് റിപ്പോർട്ട് നൽകി. തുടർന്ന് രാജിവക്കുകയോ ഇംപീച്ച്മെന്റ് നടപടി നേരിടുകയോ വേണമെന്ന് ജസ്റ്റിസ് വർമയോട് അന്നത്തെ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറി. ചീഫ് ജസ്റ്റിസിൻ്റെ പുറത്താക്കൽ ശുപാർശയ്ക്കെതിരേ ജസ്റ്റിസ് വർമ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.


സമിതിയംഗങ്ങൾ


*ജസ്റ്റിസ് അരവിന്ദ് കുമാർ -2009-ൽ കർണാടക ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായി. 2012-ൽ സ്ഥിരംജഡ്‌ജി, 2021-ൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. 2023 ഫെബ്രുവരിയിൽ സുപ്രീംകോടതി ജഡ്ജി.


*ജസ്റ്റിസ് മനിന്ദർമോഹൻ ശ്രീവാസ്ത‌വ -2009 ഡിസംബറിൽ ഛത്തിസ്ഗഢ് ഹൈക്കോടതിയിൽ ജഡ്‌ജിയായി. 2021 ഒക്ടോബറിൽ രാജസ്ഥാൻ ഹൈക്കോടതിയിലേക്ക്. അവിടെ ചീഫ് ജസ്റ്റിസായിരിക്കേ മദ്രാസ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം.


*അഡ്വ. ബി.വി. ആചാര്യ -91-കാരനായ ആചാര്യ ആറു പതിറ്റാണ്ടിലേറെയായി അഭിഭാഷകനാണ്. അഞ്ചുതവണ കർണാടകത്തിൽ അഡ്വക്കേറ്റ് ജനറലായി. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ വരവിൽക്കവിഞ്ഞ സ്വത്തുസമ്പാദനക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan