
തിരുവനന്തപുരം: സ്വാതന്ത്ര്യദിനം അടുക്കുന്നതോടെ ഐഎസ്ഐ മുദ്രയുള്ള ഖാദി പതാകകൾക്ക് ആവശ്യക്കാർ കൂടുന്നു. എം.ജി. റോഡിലെ ഖാദി ഗ്രാമോദ്യോഗ് ഭവനിലെ ദേശീയപതാകകളുടെ വില്പനയാണ് കൂടുന്നത്. ഖാദിത്തുണിയിൽ നിർമിച്ച പതാകകൾ ഗ്രാമോദ്യോഗ് ഭവനിൽനിന്നു വാങ്ങി മാത്രമേ സർക്കാർ സ്ഥാപനങ്ങളിൽ ഉയർത്താവു.
കേരളത്തിൽ ദേശീയപതാക ഏറ്റവും അധികം വിറ്റഴിക്കുന്നതും ഖാദി ഗ്രാമോദ്യോഗ് ഭവനിൽ നിന്നാണ്. സർക്കാർ അംഗീകൃത സ്ഥാപനമായ കർണാടകയിലെ മൈസൂരിലുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ നിർമിച്ച പതാകകളാണ് ഇവിടെ വിൽക്കുന്നത്. ഖാദിത്തുണിയിൽ നിർമിച്ച പതാകയാണ് സെക്രട്ടേറിയറ്റ്, രാജ്‌ഭവൻ, റിസർവ് ബാങ്ക്, മിലിട്ടറി ക്യാമ്പുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. റീട്ടെയിൽ കടകളിൽ പതാകകൾ ലഭ്യമാണെങ്കിലും സർക്കാർ അംഗീകൃത ദേശീയപതാകകൾക്കാണ് ഡിമാൻഡ് കൂടുതൽ.
തുണിത്തരത്തിലും നീളത്തിലും വീതിയിലും വ്യത്യാസമുണ്ട്. സർക്കാർ നിശ്ചയിച്ചിട്ടുള്ള നീളവും വീതിയുമാണ് ഇവിടെനിന്നു ലഭിക്കുന്നവയ്ക്കുള്ളത്. സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും പുറമേ പ്രമുഖർ മരണപ്പെടുമ്പോൾ ഉപയോഗിക്കുന്ന പതാകകളും ഖാദി ഗ്രാമോദ്യോഗ് ഭവനിൽനിന്നുമാണ് വാങ്ങുന്നത്.
250 മുതൽ 3,700 രൂപവരെയുള്ള

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group