
കാസർകോട് : അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരേ
ഗുണമേന്മയിലുള്ള ബ്രാൻഡഡ് ഭക്ഷ്യോത്പന്നങ്ങൾ സംസ്ഥാനത്തൊട്ടാകെ ലഭ്യമാക്കാൻ പദ്ധതിയുമായി കുടുംബശ്രീ കാർഷിക ഉപജീവനമേഖലയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്) എന്ന പദ്ധതി ആവിഷ്‌കരിക്കുന്നത്. വനിതാസംരംഭകർ, ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനികൾ, പ്രൊഡ്യൂസർ ഗ്രൂപ്പുകൾ എന്നിവയ്ക്ക് നൂതന ടെക്നോളജിയുടെ പിന്തുണ നൽകുന്നതിലൂടെ പരമ്പരാഗത കൃഷിക്കും ഭക്ഷ്യസംസ്‌കരണ മേഖലയ്ക്കും പുത്തനുണർവ് നൽകുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. 90 ലക്ഷം രൂപ വിലവരുന്ന 180 സാങ്കേതികവിദ്യകൾ വിലകൊടുത്തുവാങ്ങിയതായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്‌ടർ എച്ച്. ദിനേശൻ പറഞ്ഞു, കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് പ്രസ് ക്ലബിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പ്രധാന കാർഷിക ഗവേഷണ സാങ്കേതിക സ്ഥാപനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു..
ഓണത്തിന്റെ ഭാഗമായി ഓരോ സിഡിഎസിന് കീഴിലും രണ്ട് ഓണച്ചന്തകൾ പ്രവർത്തിപ്പിക്കുമെന്നും മുഴുവൻ സിഡിഎസുകളെയും അന്തർദേശീയ നിലവാരത്തിലെത്തിക്കുന്നതിൻ്റെ ഭാഗമായി സെപ്റ്റംബറിൽ 600 സിഡിഎസുകൾക്ക് ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിക്കുമെന്നും എക്സിക്യുട്ടീവ് ഡയറക്ടർ പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ അധ്യക്ഷനായി.
കുടുംബശ്രീ മുൻ ജില്ലാ കോഡിനേറ്റർ ഡോ. എം.കെ. രാജശേഖരൻ, നാഷണൽ റിസർച്ച് ഓർഗനൈസേഷൻ പരിശീലകരായ ശശിധരൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ദീപ എസ്. നായർ എന്നിവർ വിഷയാവതരണം നടത്തി. കുടുംബശ്രീ സംസ്ഥാന മിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്‌ണകുമാർ മുഖ്യപ്രഭാഷണം നടത്തി. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. സജീവൻ, കാറഡുക്ക സിഡിഎസ് ചെയർപേഴ്സൺ പി. സവിതകുമാരി, മാതൃകാ സംരംഭക പ്രതിനിധികളായ പ്രസന്ന, പദ്‌മാവതി, തങ്കമണി, രമ്യ, പ്രസ് ക്ലബ് സെക്രട്ടറി ജി.എൻ. പ്രദീപ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ. രതീഷ് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ പിആർ അമ്പിളി എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group