അധ്യാപകർ പുതുതലമുറയിലെ മാറ്റങ്ങൾ ഉൾക്കൊള്ളണം -ബാലാവകാശ കമ്മിഷൻ

അധ്യാപകർ പുതുതലമുറയിലെ മാറ്റങ്ങൾ ഉൾക്കൊള്ളണം -ബാലാവകാശ കമ്മിഷൻ
അധ്യാപകർ പുതുതലമുറയിലെ മാറ്റങ്ങൾ ഉൾക്കൊള്ളണം -ബാലാവകാശ കമ്മിഷൻ
Share  
2025 Aug 13, 09:08 AM
KRISHIJAGRAN

കാഞ്ഞങ്ങാട്: സ്നേഹത്തോടെയുള്ള പെരുമാറ്റം കുട്ടികളിൽ വലിയ മാറ്റം

വരുത്തുമെന്നും അധ്യാപകർ പുതുതലമുറയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ പറഞ്ഞു.അധ്യാപകർക്കായി ബാലാവകാശ കമ്മിഷൻ നടത്തിയ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് സൈബർസെൽ സബ് ഇൻസ്പെക്ട‌ർ പി.രവീന്ദ്രനും കുട്ടികളുടെ മാനസികാരോഗ്യ വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ആൽബിൻ എൽദോസും ബാലാവകാശങ്ങളെപ്പറ്റി കമ്മിഷൻ അംഗം എഫ്.വിൽസണും ക്ലാസെടുത്തു. പരിശീലനം ലഭിച്ച അധ്യാപകർ മറ്റ് അധ്യാപകരിലേക്കും എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികളിലേക്കും ബോധവത്കരണം എത്തിക്കുകയാണ് കമ്മിഷൻ്റെ ലക്ഷ്യം. വിദ്യാഭ്യാസ ഉപ ഡയറക്‌ടർ ടി.വി.മധുസൂദനൻ അധ്യക്ഷനായി. ബാലാവകാശ കമ്മിഷനംഗം മോഹൻകുമാർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ശോഭഎന്നിവർ സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan