
പാലക്കാട് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഭാഗമായി 15-ന് പാലക്കാട് കോട്ടമൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് ദേശീയപതാക ഉയർത്തും, പോലീസ്, എക്സൈസ് ഉൾപ്പെടെ വിവിധ സേനാവിഭാഗങ്ങളുടെയും സിവിൽ ഡിഫൻസ്, എൻസിസി. എസ്‌പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവയുടെയും 29 പ്ലറ്റൂണുകൾ പരേഡിൽ അണിനിരക്കും.
തൃത്താല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് ഗോപി പരേഡ് കമാൻഡറാവും. ഡിസ്ട്രിക്‌ട് ഹെഡ്‌ക്വാർട്ടേഴ്‌സ് റിസർവ് സബ് ഇൻസ്പെക്ടർ കെ.എൻ. ജയൻ സെക്കൻഡ് ഇൻ കമാൻഡറാവും.
രാവിലെ 8.30-ന് പാലക്കാട് ആർഡിഒ കെ. മണികണ്ഠൻ, രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. രാവിലെ ഒൻപതിന് മന്ത്രി എം.ബി. രാജേഷ് പതാകയുയർത്തും. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
കാണിക്കമാത ഹയർസെക്കൻഡറി സ്‌കൂൾ, മൂത്താന്തറ കർണകിയമ്മൻ എച്ച്.എസ്.എസ് എന്നീ സ്‌കൂമുകൾ അവതരിപ്പിക്കുന്ന ബാൻഡ് വാദ്യം, മലമ്പുഴ നവോദയ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ തുടങ്ങിയവും അരങ്ങേറും. ജില്ലയിലെ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
സ്വതന്ത്ര്യദിനാഘോഷത്തിൻ്റെ ഒരുക്കം വിലയിരുത്താൻ ജില്ലാ കളക്‌ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കളക്‌ടറേറ്റിൽ യോഗംചേർന്നു. ഹരിതചട്ടം പാലിച്ച് പ്ലാസ്റ്റിക് പതാകകൾ പൂർണമായും ഒഴിവാക്കണമെന്നും ആഘോഷങ്ങൾ പരിസ്ഥിതിസൗഹൃദപരമായിരിക്കണമെന്നും കളക്‌ടർ നിർദേശിച്ചു. എഡിഎം കെ. സുനിൽകുമാർ, അഡിഷണൽ എസ്‌പി ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group