
ഗുരുവായൂർ : സ്വച്ഛ് സർവ്വേക്ഷൻ ദേശീയ ശുചിത്വ റാങ്കിങ്ങിൽ ഗുരുവായൂർ നഗരസഭയ്ക്ക് തിളക്കമാർന്ന വിജയം നേടുന്നതിന് കൂട്ടായ പ്രവർത്തനം നടത്തിയവരെ ആദരിച്ചു. ആരോഗ്യ-ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാക്ഷരതാ പ്രേരക്‌മാർ, ആശവർക്കർമാർ, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെയാണ് ആദരിച്ചത്.
ഇവർക്ക് നഗരസഭാ ചെയർമാൻ എം. കൃഷ്‌ണദാസ് അനുമോദന പത്രം നൽകി. ശുചീകരണ വിഭാഗം തൊഴിലാളി സുനിതയുടെ മകൾ, എംബിബിഎസിന് പ്രവേശനം ലഭിച്ച അപർണയെ ഉപഹാരം നൽകി അനുമോദിച്ചു. മാലിന്യശേഖരണത്തിനിടെ ലഭിച്ച പണമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച സിന്ധു ജയനേയും അനുമോദിച്ചു.
ഫെസിലിറ്റേഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ അനീഷ് ഷനോജ് അധ്യക്ഷയായി. എ.എം. ഷെഫീർ, എ.എസ്. മനോജ്, ഷൈലജ സുധൻ, സെക്രട്ടറി എച്ച്. അഭിലാഷ്, ക്ലീൻ സിറ്റി മാനേജർ അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group