
തൃശ്ശൂർ മാലിന്യത്തിൽനിന്ന് കംപ്രസ്‌ഡ് നാച്വറൽഗ്യാസും (സിഎൻജി) ജൈവവളവും ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സിഎൻജി പ്ലാന്റിന്റെ നിർമാണം കോർപറേഷനിലെ ശക്തൻനഗറിൽ ആരംഭിക്കും. പദ്ധതി പ്രഖ്യാപനം മേയർ എം.കെ. വർഗീസ് നിർവഹിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ്റെ കീഴിലാണ് പദ്ധതി. സംസ്ഥാന ശുചിത്വമിഷൻ അംഗീകരിച്ച പ്ലാന്റിന്റെ നിർമാണം 2026 ജനുവരി 26-ന് പൂർത്തിയാകും.
ദുർഗന്ധമോ മറ്റു വസ്‌തുക്കളോ പുറന്തള്ളാതെ പരിസ്ഥിതിപ്രശ്‌നങ്ങളില്ലാതെ നഗരത്തിലെ എല്ലാ ജൈവമാലിന്യങ്ങളും സംസ്‌കരിച്ച് പ്രകൃതിവാതകവും വളവുമാക്കി മാറ്റാൻ പ്ലാൻ്റിന് കഴിയും. നഗരത്തെ ഗ്രീൻസിറ്റി, ക്ലീൻസിറ്റി എന്ന പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. എട്ടുമാസങ്ങളിൽ മൂന്നു ഘട്ടങ്ങളിലായാണ് പ്ലാൻ്റിൻ്റെ നിർമാണം.
ആദ്യഘട്ടത്തിൽ പ്രതിദിനം 30 ടൺ ജൈവമാലിന്യം സംസ്കരിക്കാനുള്ള പദ്ധതിയാണ് ആരംഭിക്കുക. രണ്ടാമത്തെ ഘട്ടത്തിൽ പ്രതിദിനശേഷി 60 ടൺ ആക്കും. മൂന്നാം ഘട്ടത്തിൽ 15 ടൺ അജൈവമാലിന്യം സംസ്‌കരിക്കുന്നതിനുള്ള പദ്ധതിയും പൂർത്തിയാകും. ഈറ്റ് ആൻഡ് ഈസി, ഉജ്ജ്വല ബയോ എനർജി എന്നിവ ചേർന്ന ജോയിന്റ് വെഞ്ച്വർ കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
ബയോഗ്യാസ്, വളം എന്നിവ ഉത്പാദിപ്പിച്ച് വിൽപ്പന നടത്തുന്നതിലൂടെ കോർപറേഷന് വരുമാനവും ലഭിക്കുമെന്നും ഈറ്റ് ഈസി സി ബദറുദ്ദീൻ മുഹമ്മദ്, ഉജ്ജ്വല ബയോ എനർജി സിഇഒ കിറിത് പ്രജാപതി, ഈറ്റ് ഈസി ഡയറക്‌ടർ സുഹേൽ മുസ്‌തഫ എന്നിവർ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group