വോട്ടർപട്ടിക; ജില്ലയിൽ ലഭിച്ചത് 3.62 ലക്ഷം അപേക്ഷകൾ

വോട്ടർപട്ടിക; ജില്ലയിൽ ലഭിച്ചത് 3.62 ലക്ഷം അപേക്ഷകൾ
വോട്ടർപട്ടിക; ജില്ലയിൽ ലഭിച്ചത് 3.62 ലക്ഷം അപേക്ഷകൾ
Share  
2025 Aug 13, 08:58 AM
KRISHIJAGRAN

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ജില്ലയിൽ തിങ്കളാഴ്‌ച വരെ ലഭിച്ചത് 3,62,593 അപേക്ഷകൾ. അവസാന ദിവസമായ ചൊവ്വാഴ്‌ചത്തെ ഓൺലൈൻ അപേക്ഷകൾ ഉൾപ്പെടെ കണക്കാക്കുമ്പോൾ നാലുലക്ഷം കടക്കുമെന്നാണ് സൂചന. വോട്ടർപട്ടികയിൽ പേരുചേർക്കാനും തിരുത്തലുകൾ വരുത്താനും വാർഡുകൾ മാറിപ്പോയവർക്ക് സ്ഥാനമാറ്റം വരുത്താനും പേരുകൾ നീക്കംചെയ്യാനും ജില്ലയിൽ അപേക്ഷപ്രളയമാണ്. തിങ്കളാഴ്ച വരെ പേരുചേർക്കാൻ 2,82,726 അപേക്ഷകളാണു ലഭിച്ചത്. മേൽവിലാസത്തിലും പേരിലും മറ്റുമുള്ള തെറ്റുകൾ തിരുത്താൻ 16,618 അപേക്ഷകളും കിട്ടി. വാർഡ് വിഭജനത്തെ തുടർന്നും മറ്റും വാർഡുകൾ മാറിപ്പോയ 60,928 പേർ ഇതു ക്രമീകരിക്കാൻ അപേക്ഷിച്ചിട്ടുണ്ട്. പേരുകൾ നീക്കം ചെയ്യാൻ 206 പേരാണ് നേരിട്ട് അപേക്ഷിച്ചിട്ടുള്ളത്. മറ്റ് പരാതികൾ ചൂണ്ടിക്കാട്ടി നിരവധിപ്പേരും അപേക്ഷ നൽകിയിട്ടുണ്ട്.


പേരുചേർക്കലിൽ തട്ടിപ്പെന്ന് പരാതി


കൊച്ചി: നഗരത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടികയിലെ പേരു ചേർക്കലിൽ തട്ടിപ്പെന്ന് ആരോപണം. ഇങ്ങനെ വോട്ട് ചേർക്കപ്പെട്ടവർ എല്ലാം അതിഥിത്തൊഴിലാളികളാണ്. പലരും കരാർ ജോലികൾക്കായി ഇവിടെ എത്തിയവരുമാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്കെല്ലാം സ്വന്തം സംസ്ഥാനത്തും വോട്ടുണ്ട്. സ്ഥിരതാമസക്കാരല്ലാത്ത ഇത്തരം തൊഴിലാളികളുടെ വോട്ട് എങ്ങനെ പട്ടികയിൽ ചേർത്തെന്ന ചോദ്യമാണ്. ഉയരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടികയിൽ 400 സ്ക്വയർഫീറ്റുള്ള അടച്ചിട്ട ഒരു കെട്ടിടത്തിൻ്റെ വിലാസത്തിൽ 83 അതിഥി തൊഴിലാളികളെ ചേർത്തതായും കണ്ടെത്തി, നിലവിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.


മുണ്ടംവേലി, മാനാശേരി ഐലൻഡ് തുടങ്ങിയ ഡിവിഷനുകളിൽ ഇത്തരത്തിൽ വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ആക്ഷേപം, മുണ്ടംവേലി ഈസ്റ്റിലെ 2903 എന്ന വീട്ടുനമ്പറിൽ 34 താമസക്കാരെയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മൂന്നുപേർ മാത്രമാണ് യഥാർഥത്തിൽ ഈ വീട്ടുനമ്പറിൽ ഉള്ളത്. 505 ചതുരശ്ര അടി വലുപ്പമുള്ള വീട്ടിലാണ് 34 വോട്ടർമാർ ഉള്ളത് എന്ന് കെ സ്‌മാർട്ട് പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 2253, 2253 എ യിലും 85 ഇതര സംസ്ഥാന ആളുകളുടെ വോട്ടുകൾ ഉള്ളതായി കാണാം ആളുകൾ താമസിക്കുന്ന വീടിൻ്റെ ചതുരശ്ര അടി 481,15 എന്നാണ് കെ സ്‌മാർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിൽ അടഞ്ഞുകിടക്കുന്ന വീട്ടിലെ ഗൃഹനാഥൻ ഉൾപ്പെടെ മാസങ്ങളായി വിദേശത്താണ്. ബാക്കി 31 പേർ ആരാണെന്ന് നാട്ടുകാർക്ക് വലിയ പിടിയില്ല, അവർ സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരാണെന്നാണ് പേരുകളിൽ നിന്നുള്ള സൂചന.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan