
കൊട്ടിയം : ഭീതിദമായ രീതിയിൽ വളർന്നുവരുന്ന ലഹരിക്കെണിയിൽ വീഴാതെ
കുട്ടികൾ കൂടുതൽ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജിയുമായ ഡോ. ടി. അമൃത. കൊട്ടിയം പൗരവേദിയുടെ 'ജ്യോതിർഗമയ' കാംപെയ്ൻ്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹകരണത്തോടെ മൈലാപ്പൂര് എകെഎം എച്ച്.എസ്.എസിൽ സംഘടിപ്പിച്ച നിയമബോധവത്‌കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സ്‌കൂൾ പ്രിൻസിപ്പൽ ജസീന അധ്യക്ഷയായി. കൊട്ടിയം പൗരവേദി പ്രസിഡന്റ് കൊട്ടിയം എൻ. അജിത്‌കുമാർ, ട്രഷറർ ജോൺ മോത്ത, ആക്‌ടിങ് സെക്രട്ടറി നൗഷാദ് പാട്ടത്തിൽ, രാജു നന്ദനം, പ്രശാന്ത്, രാജേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാനൽ വി.ഐ. രാഹുൽ വിവിധ നിയമങ്ങൾ സംബന്ധിച്ചും സി.പി. സുരേഷ്കുമാർ വ്യക്തിത്വവികസനത്തെക്കുറിച്ചും ക്ലാസ് നയിച്ചു, പരിപാടികൾക്ക് ഷീന, കമൻറ് ലോറൻസ്, ഫിറോസ് ബാബു എന്നിവർ നേതൃത്വം നൽകി. ക്ലാസിൽ 250-ലധികം ഹയർ സെക്കൻഡറി വിദ്യാർഥികൾ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group