സംസ്ഥാനത്തെ ആദ്യ ഡിബിഒടി മാതൃക ആർആർഎഫ് തുറന്നു

സംസ്ഥാനത്തെ ആദ്യ ഡിബിഒടി മാതൃക ആർആർഎഫ് തുറന്നു
സംസ്ഥാനത്തെ ആദ്യ ഡിബിഒടി മാതൃക ആർആർഎഫ് തുറന്നു
Share  
2025 Aug 13, 08:53 AM
KRISHIJAGRAN

കൊല്ലം: സംസ്ഥാനത്തെ ആദ്യത്തെ ഡിബിഒടി (ഡിസൈൻ-ബിൽഡ്-ഓപ്പറേറ്റ് ട്രാൻസ്ഫർ) വ്യവസ്ഥയിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് കുരീപ്പുഴയിൽ ചൊവ്വാഴ്ച‌ പ്രവർത്തനമാരംഭിച്ചു. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.

കോഴിക്കോട് ആസ്ഥാനമായ ഗ്രീൻ വേംസ് എന്ന സ്റ്റാർട്ടപ്പാണ് പ്ലാന്റ് മൂന്നുവർഷത്തേക്ക് പ്രവർത്തിപ്പിക്കുക. അതിനുശേഷം നടത്തിപ്പു ചുമതല കോർപ്പറേഷന് കൈമാറുകയോ കരാർ പുതുക്കുകയോ ചെയ്യാം.


കുരീപ്പുഴയിൽ വർഷങ്ങൾക്കുമുൻപ് കോർപ്പറേഷൻ 10,000 ചതുരശ്രയടിയോളം വരുന്ന മാലിന്യസംസ്‌കരണ പ്ലാൻ്റ് നിർമിച്ചിരുന്നു. എന്നാൽ പ്രദേശവാസികളുടെ എതിർപ്പുമൂലം പ്ലാൻ്റ് തുറക്കാനായില്ല. ഇതേത്തുടർന്ന് ശേഖരിച്ച മാലിന്യം കുന്നുകൂടിക്കിടക്കുകയായിരുന്നു.


രണ്ടുവർഷംമുൻപ് 11 കോടിയോളം രൂപ ചെലവഴിച്ച് ബയോമൈനിങ് നടത്തിയാണ് ഈ സ്ഥലം വൃത്തിയാക്കിയത്. ഇവിടെ ടെക്നോപാർക്കും ബയോഗ്യാസ് പ്ലാൻ്റും നിർമിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.


നിലവിലുണ്ടായിരുന്ന പ്ലാൻ്റ് ഗ്രീൻ വേംസ് അറ്റകുറ്റപ്പണി നടത്തി മാലിന്യസംസ്കരണത്തിനുള്ള യന്ത്രസാമഗ്രികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിലെ എല്ലാ അജൈവമാലിന്യവും ഹരിതകർമസേന വീടുകൾ, കടകൾ, സ്ഥാപനങ്ങൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവരിൽനിന്ന് ശേഖരിക്കുന്ന മാലിന്യവുമെല്ലാം അതത് ദിവസം ഇവിടെ വേർതിരിച്ച് സംസ്ക്‌കരിക്കും. വെയ് ബ്രിജ്, ബെയ്‌ലിങ് മെഷീൻ, കൺവെയർ ബെൽറ്റ്, ട്രോമൽ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.


'കുരീപ്പുഴയിൽ ബയോഗ്യാസ് പ്ലാന്റ് നിർമിക്കും'


ജൈവമാലിന്യത്തിൽനിന്ന് ബയോഗ്യാസ് നിർമിക്കുന്ന പ്ലാൻ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ കുരീപ്പുഴയിൽ സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. ആർആർഎഫ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനവേദിയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.


മാലിന്യസംസ്കരണരംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടായത്. അഞ്ചുമാസത്തിനുള്ളിൽ സാനിറ്ററി മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള നാല് പ്ലാന്റുകൾ പ്രവർത്തനം തുടങ്ങും. പ്രതിദിനം 120 ടൺ മാലിന്യം സംസ്‌കരിക്കാൻ കഴിയുന്നവയാണിവ.


ദ്രവ-ശൗചാലയ മാലിന്യസംസ്‌കരണരംഗത്താണ് തുടർന്ന് ശ്രദ്ധവെക്കുന്നത്. ബ്രഹ്മപുരം പ്ലാന്റ് ശുചിയാക്കി മലിനജലസംസ്ക്‌കരണ പ്ലാന്റ് ഉൾപ്പെടെ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. 1,52,000 ടൺ മാലിന്യമാണ് ഒരുവർഷംകൊണ്ട് ഹരിതകർമസേന സംസ്ഥാനത്തുനിന്ന് ശേഖരിച്ചത്. കേരളത്തെ വൃത്തിയായി നിലനിർത്തുന്ന ശുചിത്വസൈന്യമാണ് ഹരിതകർമസേനാംഗങ്ങളെന്നും മന്ത്രി പറഞ്ഞു.


യോഗത്തിൽ മേയർ ഹണി അധ്യക്ഷയായി. എംഎൽഎമാരായ എം. മുകേഷ്, സുജിത് വിജയൻപിള്ള, ഡെപ്യൂട്ടി മേയർ എസ്. ജയൻ, സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കോർപ്പറേഷൻ അംഗങ്ങളായ എസ്. ഗീതാകുമാരി, യു. പവിത്ര, എ.കെ. സവാദ്, സജീവ് സോമൻ, ഗ്രീൻ വേംസ് എംഡി മുഹമ്മദ് ജംഷീർ എന്നിവർ പ്രസംഗിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan