
നിറപുത്തരി: കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷം
: ബിജു കാരക്കോണം
(വന്യജീവി ഛായാഗ്രാഹകന്‍.)
തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളിൽ കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ നിറപുത്തരി ആഘോഷം നടന്നു. കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലും ഇത്തവണത്തെ നിറപുത്തരി ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. കേരളത്തിൽ വ്യാപകമായിരുന്ന നെൽകൃഷിയുടെ പ്രാധാന്യവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ഓർമ്മിപ്പിക്കുന്നതാണ് ഈ ചടങ്ങ്.

ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾക്കു ശേഷം നെൽക്കതിരുകൾ ദേവിക്ക് സമർപ്പിച്ച് ക്ഷേത്രത്തിൽ സൂക്ഷിച്ചു. പിന്നീട് ഇത് ഭക്തർക്ക് വിതരണം ചെയ്തു. ഒരു വർഷം മുഴുവൻ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ച് ഭക്തർ ഈ നെൽക്കതിരുകൾ വീടുകളിൽ സൂക്ഷിക്കുന്നു.

നെൽകൃഷി: ഓർമ്മകളിൽ ഒരു കാലം
ഒരുകാലത്ത് കരിക്കകം ക്ഷേത്രത്തിനു ചുറ്റും സമൃദ്ധമായ നെൽപ്പാടങ്ങളുണ്ടായിരുന്നുവെന്ന് ക്ഷേത്രം ചെയർമാൻ രാധാകൃഷ്ണൻ നായർ ഓർത്തെടുത്തു.

ഓരോ ഉത്സവങ്ങൾക്കും പ്രത്യേക പാടങ്ങളിൽ കൃഷി ചെയ്തിരുന്ന കാലം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തമിഴ്നാട്ടിലെ പാടങ്ങളിൽനിന്നാണ് ക്ഷേത്രത്തിലേക്കുള്ള നെല്ല് എത്തിക്കുന്നതെന്ന് സെക്രട്ടറി അശോക് കുമാർ അറിയിച്ചു.

വൃത്തിയാക്കിയ നെൽക്കതിരുകൾ ശ്രദ്ധയോടെ കോർത്തെടുത്താണ് ആഘോഷത്തിനുള്ള കതിർക്കുലകൾ തയ്യാറാക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് മാനേജർ ബിജു വ്യക്തമാക്കി.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group