വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടി, ഇനി ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം

വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടി, ഇനി ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം
വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടി, ഇനി ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം
Share  
2025 Aug 07, 05:57 PM
mannan

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടി.ഓഗസ്റ്റ് 12 വരെ വോട്ടർപട്ടികയില്‍ പേര് ചേർക്കാനും വിവരങ്ങള്‍ തിരുത്താനും അവസരമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.


നേരത്തെ ഓഗസ്റ്റ് എട്ടായിരുന്നു സമയപരിധി. കൂടുതല്‍ ആളുകള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് തീയതി നീട്ടിയത്. സമയപരിധി നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന്, പ്രത്യേകിച്ച്‌ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളില്‍ നിന്ന് ആവശ്യം ഉയർന്നിരുന്നു.


ഈ വർഷം അവസാനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്നത്.


പുതിയ വോട്ടർമാരെ ചേർക്കുന്നതിനും, നിലവിലെ വോട്ടർമാരുടെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും, മരിച്ചവരെയും താമസം മാറിയവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും വേണ്ടിയുള്ള അപേക്ഷകള്‍ ഓണ്‍ലൈനായോ അതത് തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ രജിസ്ട്രേഷൻ ഓഫീസർമാർ മുഖേനയോ നല്‍കാം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan