
നീലേശ്വരം: താലൂക്ക് ആസ്‌പത്രിക്ക് കിഫ്ബിയിൽനിന്നുള്ള 13 കോടിരൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടസമുച്ചയം നിർമിക്കുമെന്നും ഇതിനായുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു.
മൂന്ന് നിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടസമുച്ചയമാണ് നിർമിക്കുക. 583.25 ചതുരശ്രമീറ്റർ വിസ്‌ത്യതിയുള്ള താഴത്തെ നിലയിൽ കാഷ്വാലിറ്റി, പ്ലാസ്റ്റർ വും, പരിശോധനാമുറി, ഫാർമസി, ഫാർമസി സ്റ്റോർ, ഇസിജി, നെബുലൈസേഷൻ റൂം, നഴ്‌സ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
ഒന്നാംനിലയിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ, അനസ്തേഷ്യ റൂം, സ്റ്റാഫ് റൂം, ഡോക്ടേഴ്സ് ലോഞ്ച്, ഐസിയു വിശ്രമമുറി, നേഴ്‌സ് സ്റ്റേഷൻ, ചെയ്‌ഞ്ചിങ് റൂം, സ്റ്റോർ റൂം തുടങ്ങിയവയും രണ്ടാംനിലയിൽ വെയിറ്റിങ് ഏരിയ, ഡൻ്റൽ, ജനൽ മെഡിസിൻ, സൈക്യാട്രി, ഗൈനക്കോളജി, ഇഎൻടി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, സർജറി, ഓപ്റ്റമോളജി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളുടെ കൺസൾട്ടേഷൻ മുറികളും, ലാബ് സാമ്പിൾ കളക്ഷൻ റൂം, നഴ്‌സിങ് സ്റ്റേഷൻ എന്നിവയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. നീലേശ്വരം മുനിസിപ്പാലിറ്റി, മടിക്കൈ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, കയ്യൂർ ചീമേനി, ചെറുവത്തൂർ, പിലിക്കോട് ഉൾപ്പെടെയുള്ള ജനങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയാണിത്.
പദ്ധതി പൂർത്തിയാകുന്ന മുറയ്ക്ക് ജില്ലയിൽ ആധുനിക സൗകര്യങ്ങളോടെ മികച്ച ചികിത്സ ലഭിക്കുന്ന കേന്ദ്രമായി നീലേശ്വരം താലൂക്ക് ആശുപത്രി മാറുമെന്ന് എംഎൽഎ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group