
ധർമടം: രാജ്യത്തിൻ്റെ സൗന്ദര്യശാസ്ത്രം ഏകശിലാത്മകമല്ലെന്നും അനേകം ധാരകൾ ഉൾച്ചേർന്നതാണെന്നും കാലിക്കറ്റ് സർവകലാശാല സംസ്‌കൃതവകുപ്പ് മുൻ തലവൻ ഡോ. സി.രാജേന്ദ്രൻ പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല സംസ്‌കൃതവകുപ്പ് മുൻ തലവനും വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കർത്താവുമായിരുന്ന ഡോ. എം.എസ്.മേനോൻ ജന്മശതാബ്ദിയാഘോഷ പ്രഭാഷണപരമ്പര ഗവ. ബ്രണ്ണൻ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളേജ് പ്രിൻസിപ്പൽ ഡോ. ജെ. വാസന്തി അധ്യക്ഷയായി, ഡോ. സി.കരുണൻ എം.എസ്.മേനോനെ അനുസ്‌മരിച്ചു. ഡോ. സന്തോഷ് മാനിച്ചേരി, ഡോ. അനിത കല്യാടൻ, ഡോ. സ്‌മിത കുനിയിൽ, ഡോ. കെ.പി.സുപ്രിയ, കെ.സത്യനാഥൻ, സി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group