
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമിയിൽ നിർമാണത്തിനായി ഭൂമിപൂജ നടത്തി.
പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ട് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്ഥലം പാട്ടത്തിനെടുത്ത ടെക്‌സ്‌വർത്ത് കമ്പനി പ്രതിനിധികൾ, റെയിൽ ലാൻഡ് ഡിവലപ്‌മെൻ്റ് അതോറിറ്റി (ആർഎൽഡി.എ) അധികൃതരും ബുധനാഴ്ച കണ്ണൂരിലെത്തിയിരുന്നു.
കണ്ണൂർ റെയിൽവേ കോളനി പുനർവികസന പദ്ധതിയുടെ ഭൂമിപൂജയാണ് നടന്നത്. റെയിൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറുഭാഗത്ത് 4.93 ഏക്കറാണ് വാണിജ്യാവശ്യത്തിന് ടെക്‌സ് വർത്ത് കമ്പനിക്ക് പാട്ടത്തിന് കൊടുത്തത്. ഈ സ്ഥലത്ത് നിലവിൽ ആസ്‌പത്രി കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. ഇത് മാറ്റിയാലേ കമ്പനിക്ക് പാട്ടം ലഭിച്ച സ്ഥലത്ത് വാണിജ്യകെട്ടിടം നിർമിക്കാനാകു.
ആരോഗ്യകേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്ന ഭൂമിയിലെ പ്രവൃത്തിയുടെ ഉദ്ഘാടനമാണ് ബുധനാഴ്‌ച നടന്നത്.
2022 സെപ്റ്റംബറിലാണ് റെയിൽ ലാൻഡ് ഡിവലപ്‌മെൻ്റ് അതോറിറ്റി കണ്ണൂരിലെ 7.19 ഏക്കർ ഭൂമി പാട്ടത്തിന് നൽകിയത്. സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗം 1.93 ഏക്കർ വാണിജ്യാവശ്യത്തിന് ഉപയോഗിക്കും. കിഴക്ക് ഭാഗം 2.26 ഏക്കർ റെയിൽവേ കോളനി നിർമാണം നടത്തും. 45 വർഷത്തേക്കാണ് പാട്ടക്കരാർ. 24.63 കോടി രൂപയാണ് പാട്ടത്തുക. നിലവിൽ കണ്ണൂർ റെയിൽവേ പരിസരത്തെ സമാന ഭൂമിക്ക് ഒരു സെൻ്റിന് 16 ലക്ഷം രൂപയുണ്ട്. ഇതുപ്രകാരം പാട്ടത്തിന് നൽകിയ 7.19 ഏക്കർ ഭൂമിക്ക് ചുരുങ്ങിയത് 126 കോടി രൂപ ന്യായവില വരും. മതിപ്പുവില ഇതിനേക്കാൾ കൂടും.
പാവം സ്റ്റേഷൻ
പ്രതിഷേധങ്ങളൊന്നുമില്ലാതെ കമ്പനി പ്രവൃത്തി തുടങ്ങിയതോടെ കണ്ണൂരിന്റെ അന്താരാഷ്ട്ര മാതൃകാ സ്റ്റേഷൻ വികസനം പൂർണമായും വഴിമുട്ടി നിലവിൽ അനുവദിച്ചത് അമൃത് ഭാരത് പദ്ധതിയിൽ 32 കോടി രൂപ മാത്രമാണ്. ഇതിന്റെ പ്രവൃത്തി തുടങ്ങിയിട്ടുമില്ല.
വാണിജ്യകെട്ടിടത്തിനും റെയിൽവേ കോളനി നിർമാണത്തിനും ഇരുഭാഗത്തും സ്ഥലം പോകുമ്പോൾ കണ്ണൂരിന് ഇനി സ്റ്റേഷൻ വികസനം ഉണ്ടാകില്ല. പടിഞ്ഞാറ് ഭാഗത്ത് റോഡിന് വീതികൂട്ടാനുമാകില്ല. ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഭൂമിപൂജയ്ക്ക് ഡിആർഎം ഉൾപ്പെടെ എത്തി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group