ലക്ഷ്യം, പാലക്കാടിെന്റ വികസനം - കളക്ടർ

ലക്ഷ്യം, പാലക്കാടിെന്റ വികസനം - കളക്ടർ
ലക്ഷ്യം, പാലക്കാടിെന്റ വികസനം - കളക്ടർ
Share  
2025 Aug 07, 09:55 AM
mannan

പാലക്കാട് ജില്ലയുടെ വികസനമാണ് പ്രധാന ലക്ഷ്യമെന്ന് കളക്‌ടർ എം.എസ്. മാധവിക്കുട്ടി. കളക്‌ടറായി ചുമതലയേറ്റശേഷം സംസാരിക്കയായിരുന്നു അവർ. ബുധനാഴ്ച രാവിലെ 10-ന് അച്ഛൻ സൂർദാസ്, അമ്മ എ.കെ. മിനി എന്നിവരോടൊപ്പമെത്തിയാണ് മാധവിക്കുട്ടി ചുമതലയേറ്റത്. ആർഡിഒ കെ. മണികണ്ഠൻ, എഡിഎം കെ. സുനിൽ കുമാർ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.


? ആദ്യമായി കളക്‌ടറെന്ന ചുമതലയിലെത്തുമ്പോൾ


തനതായ സാംസ്കാരികമൂല്യമുള്ള ജില്ലയാണ് പാലക്കാട്. കൃഷിക്കും വ്യവസായത്തിനും പ്രാധാന്യമുള്ള ജില്ലയാണ്. ജില്ലയുടെ വികസനത്തിനാണ് ഊന്നൽ നൽകുന്നത്. അതിന് എന്നാലാവുന്നത് ചെയ്യും. കൃഷി, വ്യവസായം, ആദിവാസിമേഖല എന്നിവയുടെ വികസനത്തിന് പ്രാധാന്യം നൽകും. വിനോദസഞ്ചാരത്തിന് സാധ്യതയുള്ള ജില്ലയാണ്. ആ മേഖലയിൽ എന്തെങ്കിലും ചെയ്യണമെന്നുമുണ്ട്. ജില്ലയിലെ ക്രമസമാധാനപ്രശ്‌നങ്ങൾ മനസ്സിലാക്കണം. അട്ടപ്പാടിയെക്കുറിച്ച് കൂടുതൽ ഗഹനമായി മനസ്സിലാക്കും. അവിടത്തെ വികസനപ്രവർത്തനങ്ങൾക്ക് ആവുന്നത് ചെയ്യും. അട്ടപ്പാടിയിൽ മുൻപ് വൊളന്റിയറായി പ്രവർത്തിച്ച പരിചയമുണ്ട്.


? എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തി


ജില്ലയിലെ പ്രധാനപ്രശ്‌നങ്ങൾ എന്തെല്ലാമെന്ന് ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെ മുൻപ് പ്രവർത്തിച്ചിരുന്ന കളക്‌ടർമാരുമായി സംസാരിച്ചിരുന്നു. എല്ലാ സെക്രട്ടറിമാരെയും കണ്ടു. സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും മനസ്സിലാക്കിയിട്ടുണ്ട്. ജില്ലയിൽനിന്നുള്ള രണ്ട് മന്ത്രിമാരുമായും റവന്യുമന്ത്രിയുമായും സംസാരിച്ചിരുന്നു.


? ആദ്യമായി ഇത്തവണ ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്‌തു. ആരോഗ്യമേഖലയിലെ പരിചയം മുതൽക്കൂട്ടാകുമോ


പശ്ചിമഘട്ട മേഖലയിലാകെ നിപ ബാധയ്ക്ക് സാധ്യതയുള്ള ഇടമാണ്. ആരോഗ്യ കുടുംബേക്ഷമ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നതുകൊണ്ടുതന്നെ നിപ പോലുള്ള രോഗബാധയെക്കുറിച്ച് അറിയാം. ആ പരിചയം ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സഹായിക്കുമെന്ന് കരുതുന്നു.


? എന്തെല്ലാമാണ് വിനോദങ്ങൾ


വായന ഇഷ്ടമാണ്. മാധവിക്കുട്ടിയുടെ ആരാധികയാണ്. മാധവിക്കുട്ടിയും പദ്‌മരാജനുമാണ് ഇഷ്ട്‌ടമുള്ള എഴുത്തുകാർ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കലാമേഖലയിൽ ഉളവാക്കുന്ന സ്വാധീനം, മതസൗഹാർദം എന്നിവയെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


(കടപ്പാട്:മാതൃഭൂമി)

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan