
വൈക്കം: വൈക്കം-തവണക്കടവ് ജലപാതയിൽ സർവീസ് നടത്തിയിരുന്ന എ90 എന്ന പഴയ തടിബോട്ടിന് ഗുഡ്‌ബൈ. പകരം എത്തിയത് ഇരട്ട എൻജിനുള്ള കറ്റാമറൈൻ ബോട്ട്. കഴിഞ്ഞദിവസമാണ് എറണാകുളത്തുനിന്നും ബോട്ട് വൈക്കത്ത് എത്തിച്ചത്. ചൊവ്വാഴ്‌ചമുതൽ സർവീസ് ആരംഭിച്ചു. യാത്രക്കാർക്ക് സുരക്ഷിതത്വവും സമയലാഭവും ലക്ഷ്യമാക്കി ആധുനികസൗകര്യങ്ങളോടുകൂടി നിർമിച്ചതാണ് കറ്റാമറൈൻ യാത്രാബോട്ട്. 75-പേർക്ക് യാത്രചെയ്യാൻ കഴിയും.
രണ്ട് എൻജിൻ ഉള്ളതിനാൽ യാത്രയ്ക്കിടെ ഒരു എൻജിൻ തകരാറിലായാലും അടുത്ത എൻജിൻ ഉപയോഗിച്ച് കരയ്ക്കെത്തിക്കാൻ സാധിക്കും. നിലവിൽ സോളാർ ബോട്ടായ ആദിത്യ ഉൾപ്പെടെ നാല് ബോട്ടുകളാണ് വൈക്കം തവണക്കടവ് ജലപാതയിൽ സർവീസ് നടത്തുന്നത്.എ 90 എന്ന തടിബോട്ട് കാലപ്പഴക്കത്തെ തുടർന്ന് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കാറ്റും മഴയും ഉള്ള അവസരങ്ങളിൽ ഭയന്നുവിറച്ചാണ് യാത്രക്കാർ ബോട്ടിൽ സഞ്ചരിച്ചിരുന്നത്. 74 പേർക്ക് യാത്രചെയ്യാൻ പറ്റുന്ന ഈ ബോട്ടിൽ അപകടഭീഷണിയെ തുടർന്ന് 30 പേരിൽ കൂടുതൽ ആളുകളെ ജീവനക്കാർ കയറ്റാറില്ല. ഈ പ്രശ്‌നത്തിനാണ് പുതിയ ബോട്ട് എത്തിയതോടെ പരിഹാരമായത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നും നിരവധിയാളുകളാണ് വൈക്കം-തവണക്കടവ് ജലപാതയിൽ ദിവസേന യാത്രചെയ്യുന്നത്. ആറ് രൂപയാണ് യാത്രാനിരക്ക്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group