വിലക്കയറ്റത്തിൽ വലഞ്ഞ്‌ ഹോട്ടൽ മേഖല

വിലക്കയറ്റത്തിൽ വലഞ്ഞ്‌ ഹോട്ടൽ മേഖല
വിലക്കയറ്റത്തിൽ വലഞ്ഞ്‌ ഹോട്ടൽ മേഖല
Share  
2025 Aug 07, 09:45 AM
mannan

കാഞ്ഞിരപ്പള്ളി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഭക്ഷണ വ്യാപാരമേഖലയ്ക്ക് തിരിച്ചടി. വെളിച്ചെണ്ണ, തേങ്ങ, കാപ്പിപ്പൊടി, പച്ചക്കറി, എന്നിവയുടെ വിലക്കയറ്റം ഹോട്ടൽ വ്യാപാര മേഖലയെ സാരമായി ബാധിച്ചതായി ഹോട്ടൽ ആൻഡ് റെസ്റ്ററൻ്റ് അസോസിയേഷൻ പറയുന്നു. കടയുടെ വാടക, വൈദ്യുതി, വെള്ളം, ജോലിക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകളും കൂടിയതിനിടെയാണ് സാധനങ്ങളുടെ വിലക്കയറ്റം. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തുടർന്നാൽ ഹോട്ടലുടമകൾക്ക് ഭക്ഷണവില വർധിപ്പിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നു.


പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികൾ


മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക.


ഉറവിട മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിലും യൂണിറ്റടിസ്ഥാനത്തിൽ പ്രതിഷേധ ധർണ നടത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുക, അനധികൃത കച്ചവടസ്ഥാപനങ്ങൾക്കെതിരേ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കമ്മിറ്റി കളക്‌ടേറേറ്റിന് മുൻപിലും പ്രതിഷേധ ധർണ നടത്തുമെന്ന് കെ.എച്ച്ആർഎ ഭാരവാഹികൾ അറിയിച്ചു.


വിലക്കയറ്റം തുടർന്നാൽ ഭക്ഷണവില വർധിപ്പിക്കേണ്ടിവരും


അവശ്യസാധന വില(കിലോയ്ക്ക്)ബ്രായ്ക്കറ്റിൽ ഒരുവർഷം മുമ്പത്തെ വില


വെളിച്ചെണ്ണ....480 (200)


തേങ്ങ.....2016073-84 (40)


കാപ്പിപ്പൊടി....720 (680)


പാമോയിൽ....140 (110)


ചെറുപയർ.....120 (120)


സവാള....30 (60)


ഉഴുന്ന്....130 (165)


പഞ്ചസാര...46 (40)


വൻ പയർ....100 (100)

പച്ചക്കറിവില ഉയർന്നും താഴ്ന്നും നിൽക്കുന്നു.


അരി വിവിധ ഇനങ്ങൾക്ക് അഞ്ച് രൂപ വരെ വില ഉയർന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan