
കരുത്തുറ്റ നേതാവിനെയാണ് കോൺഗ്രസ്സിന്ന് നഷ്ടമായിട്ടുള്ളത്:-മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ ജില്ലയിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളി , സീനിയർ നേതാവ് എം. നാരായണൻ കുട്ടിയുടെ വേർപാടിൽ അനുശോചിച്ച് പയ്യന്നൂരിലെ വസതിയിലെത്തി.
കെ. എസ്.യു. പ്രവർത്തകനായി പയ്യന്നൂർ കോളെജിൽ നിറഞ്ഞു നിന്ന കാലം മുതൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ തളരാത്ത പോരാളിയായി നാരായണൻകുട്ടി നിറഞ്ഞു നിന്നു.

1969 കാലത്താണ് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് തുടക്കം കുറിക്കുന്നത്. ഏതാണ്ട് അര നൂറ്റാണ്ടിലേറെ കാലത്തെ സൗഹൃദം.
കെ.എസ്.യു. പ്രവർത്തകനായ കാലത്ത് തന്നെ രാഷ്ട്രീയ പ്രതിയോഗികൾ അദ്ദേഹത്തെ വളഞ്ഞിട്ട് മർദ്ദിക്കുകയുണ്ടായി. അത് ഒരു തുടക്കം മാത്രം. പിന്നീട് നിരന്തരം പ്രകോപന രാഷ്ട്രീയത്തിൻ്റെ ഇരയായി. ഒരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ വീട് പോലും അക്രമിക്കപ്പെട്ടു.
ജില്ലാ യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനും സംസ്ഥാന ജനറൽ സെക്രട്ടറിയും ദീർഘ വർഷം ഡി.സി.സി. ഭാരവാഹിയായും കെ.പി.സി.സി. നിർവ്വാഹക സമിതി അംഗവുമായും നാരായണൻ കുട്ടി സേവനം നടത്തി.
ഒട്ടേറെ സഹകരണ സ്ഥാപനങ്ങൾക്ക് നേതൃത്വം നല്കിയ പ്രിയ സ്നേഹിതൻ സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ജില്ലാ കോൺഗ്രസ്സിന് ആസ്ഥാന മന്ദിരം പണിയുന്നതിനുള്ള പരിശ്രമത്തിൽ നാരായണൻ കുട്ടിയുടെ പങ്കാളിത്തം ശ്രദ്ധേയമാണ്.
കെ.പി. കുഞ്ഞിക്കണ്ണൻ എക്സ്. എം. എൽ. എ. യുടെ നിര്യാണത്തിന് ശേഷം പയ്യന്നൂർ രാഷ്ട്രീയം കണ്ണൂരിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് നൽകിയ മറ്റൊരു കരുത്തുറ്റ നേതാവിനെയാണ് കോൺഗ്രസ്സിന്ന് നഷ്ടമായിട്ടുള്ളത്. സന്തപ്ത കുടുംബത്തിൻ്റെ തീരാ നഷ്ടത്തിൽ ഞാൻ പങ്കുചേരുന്നു.
- മുല്ലപ്പള്ളി രാമചന്ദ്രൻ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group